Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

ഗൾഫ് യാത്രയ്ക്ക് വേണ്ടത് ലക്ഷങ്ങൾ; ദുബായ് എക്സ്പോ ആരംഭിച്ചതിന് പിന്നാലെ കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു, ലണ്ടനിലേക്കുള്ളതിനെക്കാൾ കൂടുതൽ നിരക്കെന്ന് വിദഗ്ധർ

07 OCTOBER 2021 11:08 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾ പിന്നിട്ട ഗൾഫ് രാഷ്ട്രങ്ങൾ ഉണരുകയാണ്. വിലക്കുകൾ നീക്കി അക്ഷാവാതിലുകൾ തുറന്നു. അങ്ങനെ ദുബായ് എക്സ്പോ ആരംഭിച്ചതോടുകൂടി യുഎഇയിലേക്ക് യാത്രക്കാരുടെ കുത്തൊഴുക്കാണ് കാണുവാൻ സാധിക്കുന്നത്. ഇപ്പോൾ ടിക്കറ്റിന് ലണ്ടനിലേക്കുള്ള യാത്രയേക്കാൾ കൂടുതൽ തുക നൽകേണ്ടി വരുന്ന സാഹചര്യം. എന്നിട്ടും വിമാനടിക്കറ്റുകൾ കിട്ടാക്കനിയാണ്....

ദുബായ് എക്സ്പോ ആരംഭിച്ചതിന് പിന്നാലെ കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നിരിക്കുകയാണ്. ലണ്ടനിലേക്കുള്ളതിനെക്കാൾ കൂടുതൽ എന്നാണ് വിദഗ്ധർ ചോദിക്കാട്ടുന്നത്. കൊച്ചിയിൽനിന്ന് ദുബായിലേക്ക് 3.50 മണിക്കൂറും ലണ്ടനിലേക്ക് 10.10 മണിക്കൂറുമാണു യാത്രാ ദൈർഘ്യം എന്നത്. ഇരട്ടിയിലേറെ ദൈർഘ്യമുള്ള ലണ്ടൻ യാത്രയ്ക്ക് ഗൾഫ് സെക്ടറിലേതിനേക്കാൾ കുറഞ്ഞ നിരക്കാണ് ഈടാക്കുന്നത്. യുഎഇയിൽനിന്ന് 7.05 മണിക്കൂർ പിന്നിട്ട് ലണ്ടനിലേക്കു യാത്ര ചെയ്യാനും കേരളത്തിൽനിന്ന് ഗൾഫിൽ എത്തുന്നതിനെക്കാൾ കുറഞ്ഞ നിരക്കു മതിയാകും എന്നതാണ്.

കാലാകാലങ്ങളായി തുടർന്നുവരുന്ന ഗൾഫിലെ പ്രവാസികളോടുള്ള ഇരട്ടത്താപ്പിന് ഇതുവരെ ഒരു മാറ്റവും ഉണ്ടായിട്ടില്ല. യുഎഇ കോവിഡ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയതോടെ തന്നെ യാത്രക്കാരെ പിഴിയുന്നതിൽ ദേശീയ, സ്വകാര്യ വിമാന കമ്പനികൾ കൂട്ടത്തോടെ മത്സരിക്കുകയാണ്. ആഴ്ചകളായി കേരള–യുഎഇ സെക്ടറിൽ 30,000ത്തിനു മുകളിലാണ് ടിക്കറ്റ് നിരക്ക് ഈടാക്കിവരുന്നത്. വരുന്ന ആഴ്ചകളിലും ഇതേ നിരക്കാണ് ഓൺലൈനിൽ കാണിക്കുന്നത് എങ്കിലും ഇതിൽ മാറ്റമുണ്ടാകാനും സാധ്യത ഉണ്ട്. ഇതര ഗൾഫ് രാജ്യങ്ങളിലേക്കും പൊള്ളുന്ന നിരക്ക് തുടരുകയാണ്.

ഇന്നു കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് ഇന്നലെ വിവിധ എയർലൈനുകളുടെ ഓൺലൈനിൽ കാണിച്ച നിരക്ക് എപ്രകാരമാണ്. എയർ ഇന്ത്യാ എക്സ്പ്രസിൽ 28,105 രൂപ, ഫ്ലൈ ദുബായിൽ 30,757, സ്പൈസ് ജെറ്റിൽ 30,950, എമിറേറ്റ്സ് എയർലൈൻസ് 40,722 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് കാണിച്ചിട്ടുള്ളത്.

അതോടൊപ്പം തന്നെ ഇന്നു എമിറേറ്റ്സിൽ കൊച്ചിയിൽനിന്ന് ദുബായ് വഴി ലണ്ടനിലേക്കു പറക്കാൻ 27701 രൂപ മാത്രം മതിയാകും. അബുദാബി ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് ചീഫ് സെക്യൂരിറ്റി ഇൻഫർമേഷൻ ഓഫിസർ ഇല്യാസ് കൂളിയങ്കാൽ സെപ്റ്റംബർ 19ന് കണ്ണൂരിൽനിന്ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിൽ ടിക്കറ്റിനു നൽകിയത് 25,491 രൂപയാണ്. 20ന് അബുദാബിയിൽനിന്ന് ലണ്ടനിലേക്കു 7.05 മണിക്കൂർ യാത്രയ്ക്ക് ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തത് 1160 ദിർഹം അതായത് 23,416 രൂപ. ഇത്തിഹാദിൽ എല്ലാ ആനുകൂല്യങ്ങളോടെയുമുള്ള യാത്രയ്ക്കും ബജറ്റ് എയർലൈൻസിനെക്കാൾ കുറഞ്ഞ തുക മാത്രമാണ് ഈടാക്കിയതെന്ന് ഇല്യാസ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. യാത്രാ നിയന്ത്രണം ഇല്ലാത്ത സമയങ്ങളിൽ ലണ്ടനിലേക്ക് ഇതിനെക്കാൾ കുറഞ്ഞ നിരക്കു മതിയാകും.

അതേസമയം കോവിഡ് മൂലം വിമാനക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്താൻ ഗൾഫിലെ പ്രവാസികളെ കൊള്ളയടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തേതും അവസാനിക്കാത്തതുമായ കാഴ്ചയാണ് ഇത്. കൂടാതെ എയർപോർട്ടിൽ നടത്തുന്ന റാപ്പിഡ് പിസിആർ ടെസ്റ്റ് നിരക്കും വളരെ കൂടുതലാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാസങ്ങളോളം നാട്ടിൽ കുടുങ്ങിയ പ്രവാസികളെ കൂടുതൽ ദുരിതത്തിലാക്കുന്ന നടപടി പിൻവലിക്കണമെന്ന് പ്രവാസികളെ ഒന്നടങ്കം പറയുകയാണ്. ടിക്കറ്റ് നിരക്ക് ഒരു മാനദണ്ഡവുമില്ലാതെ വർധിപ്പിക്കുമ്പോൾ കയ്യുംകെട്ടി നോക്കിയിരിക്കുകയാണ് സർക്കാർ എന്ന ആക്ഷേപവും ഇതോടൊപ്പം ഉയരുന്നുണ്ട്.

 

ലക്ഷക്കണക്കിനു പ്രവാസികളെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ ഉയർന്നതോടെ പല പ്രവാസി കുടുംബങ്ങളും യാത്ര മാറ്റിവച്ചിരിക്കുകയാണ്. വർഷത്തിലേറെയായി നാട്ടിൽ പോകാൻ പറ്റാത്തവരും കുടുംബത്തെ കൊണ്ടുവരാനായി സന്ദർശക വീസ എടുത്ത് ടിക്കറ്റ് കുറയുന്നതും കാത്തിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്‍പറ്റയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍  (6 minutes ago)

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം  (19 minutes ago)

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (47 minutes ago)

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (1 hour ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (1 hour ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (2 hours ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (2 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (3 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (3 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (3 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (3 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (3 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (3 hours ago)

Malayali Vartha Recommends