വീട്ടിൽ നിന്നും ഭയാനകമായ അലർച്ച കേട്ടതോടെ നാട്ടുകാർ ഓടിയെത്തി! പിന്നാലെ കണ്ടത് യുവതി വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍... തൊട്ടടുത്ത് അവശനിലയിലായ യുവാവും! വെഞ്ഞാറമൂട്ടിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.. നടുക്കം വിട്ടുമാറാതെ നാട്ടുകാർ

വെഞ്ഞാറമൂട്ടിൽ നിന്നും വളരെ ഭയാനകമായ ഒരു വർത്തയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുളങ്ങര സിയോണ്‍ കുന്ന് പെരുകൂര്‍ ഉടയന്പാറക്കോണത്ത് വീട്ടില്‍ ജോണിയാണ് ഭാര്യ ഷിബിയെ വെട്ടിയത്.
തുടര്‍ന്ന്, ജോണി വിഷം കഴിക്കുകയായിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് ബഹളം കേട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പരിസരവാസികള്‍ വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ കണ്ട ഷിബിയെയും വിഷം ഉള്ളില്‍ ചെന്ന് അവശ നിലയിലായ ജോണിയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വട്ടപ്പാറ പൊലീസ് കേസെടുത്തു.ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha























