നിരവധി ഗുണ്ടാകേസുകളില്‍ ഉള്‍പ്പെട്ട യുവാവിന വെട്ടിക്കൊന്ന് കാല്‍പ്പാദം മുറിച്ചു മാറ്റി.... സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി, മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന

നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കങ്ങഴ ഇടയപ്പാറ സ്വദേശി മനേഷ് തമ്പാനാണ് (32) കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയം കങ്ങഴയില്‍ റോഡരുകില്‍ വെട്ടിമാറ്റിയ നിലയില്‍ കാല്‍പ്പാദം കണ്ടെത്തി.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍നിന്നു മനീഷിന്റെ മൃതദേഹവും കണ്ടെടുത്തത്. യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം മുറിച്ചുമാറ്റിയതാണെന്നു പോലിസ് പറഞ്ഞു.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. ജയേഷ്, സച്ചു ചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. ഇവരെ പൊലീസ് ചോദ്യംചെയ്തുവരുന്നു .
"
https://www.facebook.com/Malayalivartha























