ഇത്ര സൗഭാഗ്യങ്ങള്‍ തരരുത്... പണവും പ്രതാപവും ഉണ്ടായിട്ട് കാര്യമില്ല; ബോളിവുഡ് താരരാജാവ് ഷാരൂഖ് ഖാന്റെ മകന്‍ ജയിലിലായിട്ട് ദിവസങ്ങളായെങ്കിലും പുറത്തിറക്കാനുള്ള ഒരു ശ്രമവും വിജയിച്ചില്ല; ആര്യന്‍ ഖാന് ജാമ്യമില്ല; പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍; പൊട്ടിക്കരഞ്ഞ് മാനേജര്‍ പൂജ; ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും

പണത്തിന് പണം സൗകര്യങ്ങള്‍ക്ക് സൗകര്യം എല്ലാം കണ്ട് വളര്‍ന്ന ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്റെ ജയില്‍ വാസത്തില്‍ മനസിരുത്തി ചിന്തിക്കുകയാണ് ലോകം. എത്ര കേമനെന്ന് പറഞ്ഞിട്ടും കാര്യമില്ല. പെട്ടാല്‍ പെട്ടതാണ്. ഇത്രയും പണവും സ്വാധീനവും ഉണ്ടായിട്ടും പ്രിയ പുത്രനെ ജയിലില്‍ നിന്നുമിറക്കാനായില്ല.
ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്നലേയും ജാമ്യം ലഭിച്ചില്ല. ആര്യനുള്‍പ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതികളെ വിടാനാണ് കോടതി ഉത്തരവ്. ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്.
കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യല്‍, തെളിവ് ശേഖരിക്കല്‍ എന്നിവയുടെ പ്രാധാന്യം കോടതിയില്‍ എന്‍.സി.ബി വാദിച്ചു. ഇത് അംഗീകരിച്ചാണ് കസ്റ്റഡി നീട്ടാന്‍ കോടതി ഉത്തരവിട്ടത്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരേ നിര്‍ണായകമായ കണ്ടെത്തലുകള്‍ എന്‍.സി.ബി നടത്തിയിരുന്നു.
അതേസമയം കസ്റ്റഡിയില്‍ വേണമെന്ന എന്‍.സി.ബിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. എന്‍.സി.ബി കസ്റ്റഡിയില്‍ കൂടുതല്‍ ചോദ്യംചെയ്യലുകള്‍ ആവശ്യമില്ലെന്ന് പറഞ്ഞ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
അതേസമയം ജാമ്യം കിട്ടാനുള്ള നീക്കങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ തന്നെ കുറച്ചുകൂടി എളുപ്പത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആര്യന്‍ ഖാന്റെ അഭിഭാഷകന് കഴിയും. തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യന്‍ ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ഇത് അംഗീകരിച്ചില്ല.
ആര്യന്റെ ഫോണ്‍ അടക്കം ഫോറന്‍സിക് പരിശോധനയ്ക്ക് എന്‍.സി.ബി അയച്ചിരുന്നു. കേസില്‍ ഇതുവരെ 17 പേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനുള്ള നീക്കങ്ങളാണ് എന്‍.സി.ബി ഇപ്പോള്‍ നടത്തുന്നത്.
അതേസമയം ഇവരുടെ ജാമ്യാപേക്ഷ ലഹരിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതി ഇന്ന് ഉച്ചയ്ക്കു പരിഗണിക്കും. ആഡംബരക്കപ്പലില്‍ വിരുന്ന് സംഘടിപ്പിച്ചവര്‍ ക്ഷണിച്ചതനുസരിച്ചാണ് എത്തിയതെന്നും ആര്യന്റെ പക്കല്‍ നിന്നു ലഹരി മരുന്നു കണ്ടെത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്‍സിബി ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തതിനാല്‍ തെളിവു നശിപ്പിക്കുമെന്ന വാദം അസ്ഥാനത്താണെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വാദം കേള്‍ക്കലിനിടെ ഷാറുഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനി കോടതിയില്‍ പലവട്ടം കരയുന്നതു കാണാമായിരുന്നു. അതിനിടെ, വിദേശപൗരത്വമുള്ള ഒരു ലഹരി ഇടപാടുകാരന്‍ കൂടി കേസില്‍ അറസ്റ്റിലായി.
കോവിഡ് പരിശോധന നടത്താതെ ജയിലില്‍ പാര്‍പ്പിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലാണ് ഇന്നലെ രാത്രിയിലും പ്രതികള്‍ തങ്ങിയത്. രാത്രി വൈകി കേസ് പരിഗണിച്ചതുകൊണ്ടാണു പരിശോധനയ്ക്കു സമയം ലഭിക്കാത്തത്. എന്‍സിബി ഓഫിസിലാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ ചോദ്യ ംചെയ്യാനാകില്ല. കുടുംബാംഗങ്ങള്‍ക്കു കോടതി സന്ദര്‍ശനാനുമതി നല്‍കി. മകന് ജാമ്യം ലഭിക്കാത്തതിനാല്‍ ഷാറൂഖ് ഖാന്‍ തികഞ്ഞ നിരാശയിലാണ്. ഇന്നെങ്കിലും ജാമ്യം ലഭിക്കണമേയെന്നാണ് പ്രാര്‍ത്ഥന.
https://www.facebook.com/Malayalivartha























