പൂജവയ്പ്പ് കാലത്ത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു...... ഉള്ളിയുടെയും തക്കാളിയുടെയും വില കുതിക്കുന്നു....

പൂജവയ്പ്പ് കാലത്ത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുന്നു...... ഉള്ളിയുടെയും തക്കാളിയുടെയും വില കുതിക്കുന്നു.... തക്കാളി കിലോയ്ക്ക് 50 രൂപയായി. ഉള്ളി 42 രൂപയില്‍ നില്‍ക്കുന്നു. പുണെയില്‍ നിന്നും നാസിക്കില്‍നിന്നും വരവ് കുറഞ്ഞതാണ് വില വര്‍ദ്ധനവിനു കാരണം.
പയര്‍, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ക്കും വില വര്‍ധിച്ചത് നവരാത്രികാലത്ത് തിരിച്ചടിയായി. കിലോയ്ക്ക് 15-20 രൂപ ഉണ്ടായിരുന്ന ഉള്ളിക്ക് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ 48 രൂപ വരെ എത്തി. വ്യാഴാഴ്ച 40 രൂപയായിരുന്നു.
കര്‍ണാടകയില്‍ നിന്നുള്ള ഉള്ളിക്ക് ആവശ്യക്കാര്‍ കുറവാണ്. 30 രൂപയാണ് കിലോയ്ക്ക്. മഴ കാരണം പുണെയില്‍ അടക്കം ഉള്ളി ലഭ്യത കുറഞ്ഞതാണ് വിലകൂടാനുള്ള കാരണമായി മൊത്തക്കച്ചവടക്കാര്‍ പറയുന്നത്.
നാസിക്കില്‍ നിന്ന് വരുന്ന തക്കാളിക്ക് കിലോയ്ക്ക് 50 രൂപയാണ് വില. പൂജവയ്പ്പ് കാലത്ത് പച്ചക്കറികളുടെ ഈ വര്‍ദ്ധനവ് സാധാരണക്കാരെ ഏറെ ബാധിക്കുകയാണ്.
"
https://www.facebook.com/Malayalivartha























