തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന സിവില്‍ സര്‍വിസ് പരീക്ഷയെഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കൂടുതല്‍ കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍! യാത്രക്കാരുടെ അമിതതിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പരീക്ഷ സെന്ററുകളിലേക്ക് നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ആവശ്യമായ സര്‍വിസുകള്‍ നടത്താന്‍ സി.എം.ഡിയുടെ നിര്‍ദേശം

സിവില്‍ സര്‍വിസ് പരീക്ഷ എഴുതുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കെ.എസ്.ആര്.ടി.സി. ഈ മാസം 10ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന സിവില്‍ സര്‍വിസ് പരീക്ഷയെഴുതാന്‍ എത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കെ.എസ്.ആര്.ടി.സി വിപുലമായ യാത്രാസൗകര്യങ്ങള്‍ ഒരുക്കാൻ തയ്യാറെടുക്കുകയാണ്.
പരീക്ഷ ദിവസവും അതിന്റെ തലേദിവസവും ആവശ്യത്തിന് വാഹന സൗകര്യം പരീക്ഷ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷന്, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്ക് സര്‍വിസുകള്‍ നടത്തും.
യാത്രക്കാരുടെ അമിതതിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പരീക്ഷ സെന്ററുകളിലേക്ക് നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ആവശ്യമായ സര്‍വിസുകള്‍ നടത്താന്‍ ബന്ധപ്പെട്ട യൂനിറ്റ് അധികാരികള്‍ക്ക് സി.എം.ഡി നിര്‍ദേശം നല്കി.
https://www.facebook.com/Malayalivartha























