ഞെട്ടലോടെ ഷാറൂഖ് ഖാന്‍... പ്രിയ പുത്രനെ ജാമ്യത്തില്‍ ഇറക്കാനുള്ള ഷാറൂഖ് ഖാന്റെ ശ്രമങ്ങള്‍ വിജയം കണ്ടില്ല; ഷാറൂഖ് ഖാന്‍ നേരിട്ടിടപെട്ടിട്ടും വിലകൂടിയ വക്കീലന്‍മാരെ ഇറക്കിയിട്ടും ഒരു രക്ഷയുമില്ല; ആര്യന്‍ ഖാന് ജാമ്യം നിഷേധിച്ചു; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും; ആര്യനെ വെറുതെ വിടണമെന്ന് സോമി അലി

മയക്കുമരുന്ന് കേസില്‍ എന്‍ സി ബി പിടിയിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് ഷാറൂഖ് ഖാനാണ്. തിരക്കിനിടയിലും പ്രിയപുത്രനെ ജാമ്യത്തില്‍ ഇറക്കാന്‍ ഷാറൂഖ് ഖാന്‍ നേരിട്ടുള്ള ഇടപെടലുകളാണ് നടത്തിയത്. വിലകൂടിയ വക്കീലന്‍മാരെയാണ് ആര്യന്‍ ഖാന്റെ ജാമ്യത്തിനായി നിയോഗിച്ചത്. എന്നാല്‍ ഒന്നും നടന്നില്ല. ആര്യന്‍ ഖാന്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ടി വരും.
ആര്യന് ജാമ്യം നല്‍കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന എന്‍സിബിയുടെ (നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) വാദം അംഗീകരിച്ചാണ് മുംബൈയിലെ കോടതി ജാമ്യം തള്ളിയത്. കേസില്‍ ആര്യനൊപ്പം അറസ്റ്റിലായ അര്‍ബാസ് മെര്‍ച്ചന്റ്, മുന്‍മുന്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും തള്ളി.
എന്‍സിബിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പ്രതികള്‍ക്കെതിരേ നിര്‍ണായക തെളിവുകള്‍ കോടതിയില്‍ നല്‍കി. എന്‍സിബിയുടെ കണ്ടെത്തലുകള്‍ കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതികള്‍ ജാമ്യത്തിനായി ഇനി സെഷന്‍സ് കോടതിയെ സമീപിക്കും.
പ്രതികള്‍ സ്വാധീനമുള്ളവരാണെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയുമെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു. എന്നാല്‍ അന്വേഷണ സംഘത്തിന് ആര്യന്റെ ബാഗില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും ഗൂഢാലോചന തെളിയിക്കാന്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആര്യന്റെ അഭിഭാഷകന്‍ സതീഷ് മാനെ വാദിച്ചു. തെളിവുകള്‍ നശിപ്പിക്കുമെന്ന വാദം അസ്ഥാനത്താണെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ എന്‍സിബിയുടെ വാദം അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ആര്യന്‍ഖാന് പുറത്തുനിന്നുള്ള ഭക്ഷണം നല്‍കില്ല. അഞ്ച് ദിവസം പ്രത്യേക ക്വാറന്റീനില്‍ പാര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അ#േതസമയം മയക്കുമരുന്നു കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി നടി സോമി അലി രംഗത്തെത്തി. ആര്യനെ വെറുതെ വിടണമെന്നും മയക്കുമരുന്നു ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും സോമി അലി കുറിച്ചു.
സോമി അലിയുടെ കുറിപ്പ് ഇങ്ങനെയാണ്
ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചു നോക്കാത്തത്. ഈ കുട്ടിയെ വീട്ടില്‍ പോകാന്‍ അനുവദിക്കൂ. മയക്കുമരുന്നും സമാനമായി ലൈംഗികത്തൊഴിലും ഒരിക്കലും ഇവിടെ നിന്നു പോവുകയില്ല. അതിനാല്‍ ഇവയെ നിയമപരമായി വിലക്കാതിരിക്കൂ. ആരും പുണ്യാളന്‍മാരല്ല. എനിക്ക് 15 വയസ് പ്രായമുള്ളപ്പോള്‍ ഞാന്‍ കഞ്ചാവ് വലിച്ചിട്ടുണ്ട്. ആന്തോളന്‍ സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ ഭാരതിയ്‌ക്കൊപ്പം വീണ്ടും. എനിക്കതില്‍ കുറ്റബോധമില്ല,
നിയമസംവിധാനങ്ങള്‍ കൊലപാതകികളെയും ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‍ ഉത്സാഹം കാണിക്കണം. 1971 മുതല്‍ അമേരിക്ക മയക്കുമരുന്നിനെതിരേ പോരാട്ടം നടത്തുകയാണ്. എന്നിട്ടും ഇന്നും മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അത് ലഭ്യമാണ്. എന്റെ ഹൃദയം ഷാരൂഖ് ഖാനും ഗൗരിക്കുമൊപ്പമാണ്. ആര്യന്‍, നീ തെറ്റൊന്നും ചെയ്തിട്ടില്ല. നിനക്ക് നീതി ലഭിക്കും സോമി അലി കുറിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു ആഡംബര കപ്പലില്‍ നിന്നും ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേര്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിക്കുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























