കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ

വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി
മലബാര്‍ സിമന്‍റസിന് ആറു കോടി
നാളികേര മേഖലയിലെ വികസനത്തിന് പ്രത്യേക പദ്ധതി
കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതി. ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്
കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്. 50 കോടി വകയിരുത്തി. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും
കേരള പദ്ധതിക്ക് 100 കോടി
മനുഷ്യ- വന്യമൃഗ സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി
വനവത്കരണത്തിന് 50 കോടി
കുടുംബശ്രീ ബജറ്റ് വിഹിതം 95 കോടിയായി ഉയര്‍ത്തി
കുട്ടനാട് പാക്കേജിന് 75 കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി
ക്ലീൻ പമ്പക്ക് 30 കോടി
അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി തുടരും
തദ്ദേശ സ്ഥാപനങ്ങൾക്ക് രണ്ട് കോടി ഗ്യാപ് ഫണ്ട്
അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് ചികിത്സക്കായി പുതിയ പദ്ധതി. റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ
സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസ
15 കോടി പദ്ധതിക്ക് വകയിരുത്തി
വിരമിച്ചവര്‍ക്ക് ജീവനക്കാര്‍ക്ക് പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡി സെപ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ്.
റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ മിഷൻ പദ്ധതിക്കായി 100 കോടി രൂപ. നെല്ലിന് സംഭരണ സമയത്ത് തന്നെ പണം നൽകും.നെൽകൃഷി വികസനം 150 കോടി.കേര പദ്ധതിക്കായി 100 കോടി രൂപ. കാർഷിക മേഖലയിലെ തകർച്ചയെ മറികടന്നു
മൃഗസംരക്ഷണത്തിന് 318 കോടി. മണ്ണ് സംരക്ഷണത്തിന് 84.21 കോടി. കാർഷിക സർവകലാശാലയ്ക്ക് 78 കോടി രൂപ. വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി രൂപ. തിരുവനന്തപുരത്ത് വിഎസ് സെന്ററിനുവേണ്ടി 20 കോടി രൂപ.മെഡിസെപ് 2.0 ഫെബ്രുവരി ഒന്നുമുതൽ.നാലു വർഷം കൊണ്ട് 1,45,586 പേർക്ക് പിഎസ്സി വഴി നിയമനം
കായികമേഖലയിൽ അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവഴിച്ചത് 5000 കോടി രൂപ.8573.52 ഏക്കർ ഭൂമി ഭൂരഹിതരായ പട്ടിവർഗ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. ഉന്നതി ഓവർസീസ് പദ്ധതിയിലൂടെ വിദേശത്തേക്ക് പഠിക്കാൻ പോയത് 1104 പേർ.അക്രമണങ്ങളുടെ നഷ്ടപരിഹാരമായി സർക്കാർ നൽകിയ തുക 68.69 കോടി രൂപ.607 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിച്ചു
സംസ്ഥാനത്ത് 100 റെയിവേ ഓവർ ബ്രിഡ്ജുകൾ നിർമ്മിച്ചു.വയനാട് തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു.2130 കോടി രൂപ ചെലവിൽ തീരദേശ പാതയുടെ നിർമ്മാണം നടക്കുന്നു. 1657 കോടി രൂപ ചെലവിട്ട് മലയോര പാതയുടെ 212.2 കിലോമീറ്റർ നിർമ്മിച്ചു.
"https://www.facebook.com/Malayalivartha

























