Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.


കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ


ബജറ്റ് അവതരണം തുടങ്ങി... രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... കെ.എൻ. ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു...


  സ്വപ്ന ബജറ്റായിരിക്കില്ല... എല്ലാവരും ഇഷ്ടപെടുന്ന ബജറ്റായിരിക്കും.. എല്ലാത്തിനും തുടര്‍ച്ചയുണ്ടാകുമെന്നും നല്ല കേരളം പടുത്തുയര്‍ത്താനുള്ള ശ്രമം ഉണ്ടാകുമെന്നും ധനമന്ത്രി


മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം

'വിജയം വരെയും അല്ലെങ്കില്‍ മരണം വരെയും പോരാടുക എന്ന ചെഗുവേരയുടെ ദൃഢനിശ്ഛയം അദ്ദേഹത്തിന്‍റെ രക്തസാക്ഷി ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ഈ സമരങ്ങള്‍ക്ക് കരുത്തും ആവേശവും പകരും.ലോകത്തിന്‍റെ വിപ്ലവ നക്ഷത്രം ചെഗുവേരയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ വിപ്ലവാഭിവാദ്യങ്ങള്‍...' ചെഗുവേരയുടെ സ്മരണകള്‍ ഓര്‍ത്തെടുത്ത് എം എ ബേബി

09 OCTOBER 2021 09:19 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് പുറകിൽ വന്ന ബൈക്കിലിടിച്ച് യാത്രികന് ദാരുണാന്ത്യം

ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.

കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസ്... റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ

ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് വീട് നൽകി സർക്കാർ... വിസ്മയകരമായ വികസനം വിഴിഞ്ഞത്തിലൂടെ

മെഡ‍ി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ ... ഹരിത കര്‍മ്മ സേനക്ക് ഗ്രൂപ്പ് ഇൻഷുറന്‍സ്, മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് വിഎസ് സെന്‍റര്‍

ചെഗുവേരയുടെ വാക്കുകൾ ഓര്‍ത്തെടുത്ത് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണകള്‍ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നതാണെന്നും ആളിക്കത്തുകയും അമര്‍ന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ പൊരുതിസമര്‍പ്പിച്ച സ്വന്തം ജീവനാണെന്നും എം എ ബേബി ഫേസ്‌ബുക്ക് കുറിപ്പില്‍ കുറിക്കുകയുണ്ടായി.


ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:

പുതിയലോകത്തിന്റെ വിപ്ലവ നക്ഷത്രമായ ചെഗുവേര എന്ന ഏണസ്റ്റോ ഗുവേര ഡേ ലാ സെര്‍നയുടെ 54 -ാം രക്തസാക്ഷിദിനമാണ് ഒക്ടോബര്‍ 9. അര്‍ജന്റീനയില്‍ ജനിച്ച മാര്‍ക്സിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ വിമോചനനേതാവും ആയിരുന്നു ചെഗുവേര.

ഫിദല്‍ കാസ്‌ട്രോയ്ക്ക് ഒപ്പം ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാന നേതൃത്വത്തിലുണ്ടായിരുന്ന ചെ അടിച്ചമര്‍ത്തുന്ന ജനവിരുദ്ധഭരണകൂടങ്ങളെ തുടച്ചുമാറ്റുവാന്‍ ഒളിപ്പോരുള്‍പ്പെടെയുള്ള സമരങ്ങളെയും ആശ്രയിക്കാം എന്ന് വിശ്വസിച്ചു.അതേസമയം നിയമവിധേയസമരങ്ങള്‍ക്ക് എന്തെങ്കിലും സാദ്ധ്യതകള്‍ ഉണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് എന്നും ചെ തറപ്പിച്ചുപറഞ്ഞു.

വൈദ്യപഠനം നടത്തിയ ചെഗുവേരയ്ക്ക്, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ യാത്രകളില്‍ ജനങ്ങളുടെ ദരിദ്രമായ ചുറ്റുപാടുകള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു. ഈ യാത്രകളുടെ അനുഭവങ്ങളും അതില്‍ നിന്നുള്‍ക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ പ്രദേശത്തെ സാമൂഹിക സാമ്ബത്തിക വ്യതിയാനങ്ങള്‍ക്കുള്ള പ്രതിവിധി അടിസ്ഥാന സാമൂഹിക വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു.

1956ല്‍ മെക്‌സികോയിലായിരിക്കുമ്ബോള്‍ ചെഗുവേര ഫിഡല്‍ കാസ്‌ട്രോയുടെ വിപ്ലവ കൂട്ടായ്മയായ ജൂലൈ 26 പ്രസ്ഥാനം എന്ന മുന്നേറ്റസേനയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള വിപ്ലവ ജീവിതം നമ്മുടെകാലഘട്ടത്തിലെ ഏറ്റവും ഉജ്ജ്വലമായ ചരിത്രത്തിന്റഭാഗമാണല്ലോ. ക്യൂബന്‍ വിമോചനത്തിനുശേഷം 7 വര്‍ഷങ്ങള്‍മാത്രമേ ചെ അവിടെ കേന്ദ്രീകരിക്കുകയുണ്ടായുള്ളു.

1966 ല്‍ ഹവാനയില്‍ചേര്‍ന്ന 'ഏഷ്യ ,ആഫ്രിക്ക ,ലാറ്റിന്‍ അമേരിക്ക' എന്നീ ഭൂഖണ്ഡങ്ങളിലെ വിമോചനപ്രസ്ഥാനങ്ങളുടെ പ്രതിനിധികളുടെ 'ട്രൈകോണ്‍ടിനെന്റല്‍ ' എന്ന സമ്മേളനത്തിനയച്ച സന്ദേശം ശ്രദ്ധേയമായിരുന്നു. വിയത്റ്റ്നാം വിമോചനപ്പോരാട്ടം കൊടുമ്ബിരിക്കൊണ്ടിരുന്ന അന്ന് ' രണ്ടോ മൂന്നോ , അതല്ലയെങ്കില്‍ അസഖ്യം വിയത്റ്റ്നാമുകളോ സൃഷ്ടിക്കണം ' എന്ന ലക്ഷ്യം ആണ് ചെ സന്ദേശത്തിലൂടെ നല്‍കിയത്. അത് പ്രാവര്‍ത്തികമാക്കാന്‍ ക്യൂബന്‍ ഭരണത്തിലെപ്രധാനഉത്തരവാദിത്വങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറി ,ആധുനികബുദ്ധനെപ്പോലെ ചെ , വിമോചനപ്പോരാട്ടഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ചു .

അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ ബൊളീവിയന്‍ സേന നടത്തിയ ഒരു ആക്രമണത്തില്‍ 1967 ഒക്ടോബര്‍ 8ന് പിടിയിലായ ചെയെ തൊട്ടടുത്തദിവസം -9ന് വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വെച്ച്‌ വിചാരണ കൂടാതെ നിഷ്ഠൂരമായി വധിച്ചു. കാലമേറെ കഴിഞ്ഞിട്ടും ചെയുടെ സ്മരണകള്‍ യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു .

ആളിക്കത്തുകയും അമര്‍ന്ന് നീറിപ്പിടിക്കുകയും ചെയ്യുന്ന ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ഉത്തേജനവും ചെ പൊരുതിസമര്‍പ്പിച്ച സ്വന്തം ജീവനാണ്.
മരണത്തെ എപ്പോഴും മുഖാമുഖം കണ്ട ചെ ഒരിക്കലും മരണത്തെ ഭയപ്പെട്ടിരുന്നില്ല,പകരം അദ്ദേഹം ഇങ്ങനെ പറഞ്ഞു.

'പതിയിരിക്കുന്ന മരണം എവിടെയെങ്കിലും ചാടി വീണ് ഞങ്ങളെ വിസ്മയിച്ചു കൊള്ളട്ടെ. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യും.പക്ഷെ ഒന്നുമാത്രം, ഞങ്ങളുടെ ഈ സമര കാഹളം,അത് ശ്രവിക്കുവാന്‍ തയ്യാറുള്ള ഒരു ചെവിയിലെങ്കിലുമെത്തണം ;മറ്റൊരു കൈ ഈ ആയുധങ്ങള്‍ എടുത്തുയര്‍ത്താന്‍ നീളണം ; ഞങ്ങളുടെ ചരമ ഗാനത്തില്‍ യന്ത്രതോക്കുകളുടെ നിര്‍ഘോഷം കലര്‍ത്താന്‍ മറ്റു ചിലരെങ്കിലും എത്തണം ; വിജയത്തിന്‍റെയും സമരത്തിന്‍റെയും പുത്തന്‍ ഘോഷങ്ങള്‍ ഉയരണം'.
ചെയുടെ ഈ വാക്കുകള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യയില്‍ വളരെയധികം പ്രസക്തിയുണ്ട്.

ഇന്ത്യയിലെ കര്‍ഷകര്‍ ബിജെപി സര്‍ക്കാരിന്‍റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി കഴിഞ്ഞ ഒരു വര്‍ഷമായി തെരുവില്‍ പ്രക്ഷോഭത്തിലാണ്.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആണ് ,ഒരു കേന്ദ്രമന്ത്രിയുടെ മകന്‍ , സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമോടിച്ചു കയറ്റി നിരവധി കര്‍ഷകരെ കൊലപ്പെടുത്തിയത്.എന്നാല്‍ ഇത്തരം ഭീഷണികളില്‍ ഒന്നും പതറാതെ ഇന്ത്യയിലെ കര്‍ഷകര്‍ സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ്.

 

വിജയം വരെയും അല്ലെങ്കില്‍ മരണം വരെയും പോരാടുക എന്ന ചെഗുവേരയുടെ ദൃഢനിശ്ഛയം അദ്ദേഹത്തിന്‍റെ രക്തസാക്ഷി ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ഈ സമരങ്ങള്‍ക്ക് കരുത്തും ആവേശവും പകരും.ലോകത്തിന്‍റെ വിപ്ലവ നക്ഷത്രം ചെഗുവേരയുടെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ വിപ്ലവാഭിവാദ്യങ്ങള്‍..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലേക്ക് കയറ്റിയ കാർ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട്...  (6 minutes ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (23 minutes ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (51 minutes ago)

കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം.  (1 hour ago)

ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ...  (1 hour ago)

തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി അധികം വകയിരുത്തി...  (1 hour ago)

കടയിൽ ഉയരത്തിൽ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ....  (1 hour ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (1 hour ago)

എല്ലാ മേഖലയിലും അതിശകരവും അഭിമാനകരവുമായ പുരോഗതി ഉണ്ടായെന്ന് ധനമന്ത്രി...  (2 hours ago)

ഒരുത്തനും വീട്ടിൽ കയറണ്ട...! രാഹുലിനെ ട്രാക്ക് ചെയ്ത റിപ്പോട്ടറെ അടിച്ചോടിട്ടിച്ച് നാട്ടുകാർ..! ഇന്നലെ അടൂർ വീട്ടിൽ സംഭവിച്ചത്..!  (2 hours ago)

എല്ലാ ബജറ്റുകളും നാടിനെ മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കുന്നതായിരിക്കും  (2 hours ago)

മോദി വന്ന് പോയിട്ടും... തിരുവനന്തപുരം കോർപറേഷനിൽ അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക്‌ പിഴയിട്ട കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലം മാറ്റം  (3 hours ago)

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും  (3 hours ago)

ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും: മേയര്‍ വി വി രാജേഷ്  (3 hours ago)

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാമെന്ന്  (3 hours ago)

Malayali Vartha Recommends