സിന്തറ്റിക്ക് ഡ്രഗ് ഉപയോഗിച്ച ശേഷം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടിച്ച് തകർത്തത് 20ഓളം വാഹനങ്ങൾ; അറസ്റ്റിലായത് പതിനെട്ടുകാരൻ:- മോഷ്ടിച്ച സാധനങ്ങള്‍ നശിപ്പിച്ചുവെന്ന് പ്രതി

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ സംഭവത്തിൽ പതിനെട്ടുകാരൻ അറസ്റ്റിൽ.
പൂജപ്പുര സ്വദേശിയായ എബ്രഹാം ആണ് പിടിയിലായത്. യുവാവിനെ ആര്‍ പി എഫ് ഷാഡോ ടീമാണ് പിടികൂടിയത്.
യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ച ശേഷമായിരുന്നു പ്രതിയുടെ പരാക്രമണം.
മോഷ്ടിച്ച സാധനങ്ങള്‍ നശിപ്പിച്ചുവെന്നാണ് പ്രതി പറയുന്നത്. ഇയാള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പാര്‍ക്കിങ് ഏരിയയില്‍ സ്ഥിരമായി സെക്യൂരിറ്റി ജീവനക്കാരനുണ്ടാകാറുണ്ട്.
എന്നാല്‍ രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഇയാള്‍ പരിസരത്ത് നിന്ന് അല്‍പ നേരം മാറിനിന്നിരുന്നു.
ആ സമയത്താണ് അക്രമണം നടന്നത്. ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്.
https://www.facebook.com/Malayalivartha























