Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

പുതിയ നിയമസഭാ മന്ദിരം അന്ന് വലിയൊരു കാഴ്ചവസ്തു തന്നെയായിരുന്നു; മുഖ്യമന്ത്രി ഇ. കെ. നായനാർ കഴിവതും ആ സമയത്ത് നിയമസഭാ മന്ദിരത്തിൽ ഉണ്ടാകുവാൻ ശ്രമിക്കുമായിരുന്നു; നിയമസഭയെക്കുറിച്ചും മറ്റും കുട്ടികളോടു വിശദീകരിച്ചിരുന്നത് സ്പീക്കർ തന്നെയായിരുന്നു; മുൻ സ്പീക്കറായിരുന്ന എം. വിജയകുമാർ ഫലത്തിൽ കുറച്ചുനാൾ ജനകീയാസൂത്രണ പരിശീലകനായി മാറിയെന്ന് ഡോ . തോമസ് ഐസക്ക്

10 OCTOBER 2021 05:31 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

മുൻ സ്പീക്കറായിരുന്ന എം. വിജയകുമാർ ഫലത്തിൽ കുറച്ചുനാൾ ജനകീയാസൂത്രണ പരിശീലകനായി മാറിയെന്ന് ഡോ . തോമസ് ഐസക്ക് . ജനകീയാസൂത്രണജനകീയചരിത്രത്തെ കുറിച്ച് താൻ പങ്കു വയ്ക്കാറുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്; കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സ്പീക്കറായിരുന്ന എം. വിജയകുമാർ ഫലത്തിൽ കുറച്ചുനാൾ ജനകീയാസൂത്രണ പരിശീലകനായി മാറി.

പട്ടികജാതി-പട്ടികവർഗ്ഗ സോഷ്യൽ ആക്റ്റിവിസ്റ്റുകളുടെ എണ്ണം 3500 ഓളം വന്നിരുന്നു. അഭ്യസ്തവിദ്യരായ ഈ ചെറുപ്പക്കാർക്കു തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ റെസിഡന്റ്ഷ്യൽ പരിശീലനമാണു നൽകിയത്. പട്ടികവർഗ്ഗക്കാർക്കു 5 ദിവസം വീതവും പട്ടികജാതിക്കാർക്കു 3 ദിവസം വീതവും. ഏതാണ്ട് 10 ബാച്ചുകളിലായി ഏതാണ്ട് ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പരിശീലനപരിപാടിയായിരുന്നു അത്. എല്ലാ ബാച്ചിലെ കുട്ടികളെയും ഒരു ദിവസം ഉച്ചകഴിഞ്ഞ് നിയമസഭ സന്ദർശനത്തിനു കൊണ്ടുപോകുമായിരുന്നു.

പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം ഈ കാലത്താണു നടന്നത്. ഇതിനു സ്പീക്കറായിരുന്ന എം. വിജയകുമാർ നടത്തിയ കഠിനപ്രയത്നം പ്രസിദ്ധമാണ്. പുതിയ നിയമസഭാ മന്ദിരം അന്ന് വലിയൊരു കാഴ്ചവസ്തു തന്നെയായിരുന്നു. മുഖ്യമന്ത്രി ഇ.കെ. നായനാർ കഴിവതും ആ സമയത്ത് നിയമസഭാ മന്ദിരത്തിൽ ഉണ്ടാകുവാൻ ശ്രമിക്കുമായിരുന്നു.

നിയമസഭയെക്കുറിച്ചും മറ്റും കുട്ടികളോടു വിശദീകരിച്ചിരുന്നത് സ്പീക്കർ തന്നെയായിരുന്നു. ഈ അഭിമുഖ പരിപാടി അവരിൽ സൃഷ്ടിച്ചിരുന്ന ആത്മവിശ്വാസവും അഭിമാനബോധവും എത്രയെന്നു പറഞ്ഞറിയിക്കാൻ വയ്യ. ആദിവാസി കുട്ടികളിൽ ചുരുക്കം ചിലർ മാത്രമേ തലസ്ഥാനനഗരി സന്ദർശിച്ചവരായി ഉണ്ടായിരുന്നുള്ളൂ.

അതുകൊണ്ട് ഇവർക്ക് ഒരു ദിവസം കന്യാകുമാരി സന്ദർശനവും പരിശീലനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഈ സന്ദർശനങ്ങളൊന്നും ഉല്ലാസയാത്രകൾ ആയിരുന്നില്ല. ചരിത്രം പഠിപ്പിക്കുന്നതിനും കുട്ടികളിൽ ആത്മവിശ്വാസവും ഒരുമയും ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ളവയായിരുന്നു.

ഒന്ന്, രണ്ട് ബാച്ചു കഴിഞ്ഞപ്പോൾ സ്പീക്കർ മാർ ഇവാനിയോസ് കോളേജ് പരിശീലനകേന്ദ്രം സന്ദർശിക്കാൻ തുടങ്ങി. ഭക്ഷണശാലയിലുമെല്ലാം വച്ച് കുട്ടികളെ കണ്ട് കുശലം പറഞ്ഞു തിരിച്ചുപോകും. മന്ത്രി കെ. രാധാകൃഷ്ണൻ ഉണ്ടാകുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

പട്ടികവിഭാഗങ്ങൾക്കുള്ള ഫണ്ടുകളുടെ വിനിയോഗം വേണ്ടത്ര ഫലപ്രദമല്ലായെന്ന് അവലോകനത്തിൽ ബോധ്യപ്പെട്ടപ്പോൾ അതിനു പരിഹാരമായിട്ടാണു ഓരോ ഊരിനും ഒരു ആദിവാസി യുവതി-യുവാവിനെയും ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും ഒരു പട്ടികജാതി യുവതി-യുവാവിനെയും നിയോഗിക്കുവാൻ തീരുമാനിച്ചത്. സർക്കാരിൽ നിന്ന് അലവൻസ് നൽകുന്ന ഇവർക്ക് അന്നു നൽകിയ പേര് സോഷ്യൽ ആക്റ്റിവിസ്റ്റുകൾ എന്നായിരുന്നു.

ഇവർ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ഭാഗമാകാൻ പാടില്ലായെന്ന കാഴ്ചപ്പാടായിരുന്നു ഈ പേരിനു പിന്നിൽ. ഇവരുടെ ഇടപെടൽ ആസൂത്രണത്തിലും നിർവ്വഹണത്തിലും വലിയ മാറ്റങ്ങൾ വരുത്തി. എന്നാൽ ജനകീയാസൂത്രണം അവസാനിപ്പിച്ചതോടെ ഇവരുടെ പേരു മാത്രമല്ല, പ്രവർത്തനശൈലിയും മാറി.

ഞാൻ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമാകുമ്പോൾ വിജയകുമാർ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ്. തീപ്പൊരി നേതാക്കളിൽ ഒരാൾ. മർദ്ദനങ്ങൾ കൂസാതെ പ്രക്ഷോഭങ്ങൾക്കു മുന്നിൽ നിന്നു. അടിയന്തരാവസ്ഥക്കാലത്ത് മർദ്ദനമേൽക്കുക മാത്രമല്ല, നാലുമാസം ജയിലിലുമായിരുന്നു. എല്ലാവർക്കും വിദ്യാഭ്യാസവും തൊഴിലും എന്ന മുദ്രാവാക്യവുമായി പാർലമെന്റ് മാർച്ച് നയിച്ചു.

ഡിവൈഎഫ്ഐയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. യുവജനസംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റുമായി. തൊഴിലില്ലായ്മ വേതനത്തിനുവേണ്ടിയുള്ള വഴിതടയൽ സമരമാണ് മറ്റൊരു പ്രധാനപ്പെട്ട പ്രക്ഷോഭം. പാർട്ടി ജില്ലാ സെക്രട്ടറിയായി. സംസ്ഥാന കമ്മിറ്റിയംഗമാണ്. ഇന്നു തിരുവനന്തപുരം ജില്ലയിലെ തലമുതിർന്ന നേതാക്കളിൽ ഒരാളാണ്.

1987, 1991, 1996 വർഷങ്ങളിൽ നിയമസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടു. 1996-2001 നിയമസഭാ സ്പീക്കറായിരുന്നു. 2006-ലെ സർക്കാരിൽ നിയമമന്ത്രിയായിരുന്നു. സ്പീക്കർ എന്ന നിലയിലും തിരുവനന്തപുരം നഗരത്തിലെ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ എന്ന നിലയിലും തലസ്ഥാനത്തെ എല്ലാ സംസ്ഥാനതല ജനകീയാസൂത്രണ പരിപാടികളിലും പങ്കാളിയായിരുന്നു.

2000-ലെ അന്താരാഷ്ട്ര ജനകീയാസൂത്രണ കോൺഫറൻസിൽ ഉദ്ഘാടന ചടങ്ങിലെ ചിത്രങ്ങളാണ് 9 മുതൽ 12 വരെ നൽകിയിട്ടുള്ളത്. സംസ്ഥാന അയൽക്കൂട്ട സംഗമം തിരുവനന്തപുരം നോർത്തിലെ ഉള്ളൂർ പഞ്ചായത്തിലാണു നടന്നത്. (ചിത്രങ്ങൾ 13-15). 1998-ലെ വികസന കൺവെൻഷന്റേതാണ് ചിത്രം 16. പള്ളിച്ചൽ പഞ്ചായത്തിലെ ജില്ലാതല ഗ്രാമസഭയുടെ ഉദ്ഘാടനമാണ് ചിത്രങ്ങൾ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (8 minutes ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (14 minutes ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (36 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (54 minutes ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (1 hour ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (1 hour ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (2 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (2 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (2 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (2 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (3 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (3 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (3 hours ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (4 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (6 hours ago)

Malayali Vartha Recommends