Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കോളേജിലെ സൗമ്യമുഖമായ നിധിന്‍ പഠനത്തിലും മിടുക്കന്‍... കിന്‍ഫ്രാ പാര്‍ക്കിനു സമീപത്തുണ്ടായ അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി നിധിന്‍ ഹരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി ഗോകുലം മെഡിക്കല്‍ കോളേജിലെ സഹപാഠികള്‍....നിധിന്‍ കലാലയത്തില്‍ നിന്നു വിടപറയുമ്പോള്‍ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍

11 OCTOBER 2021 07:22 AM IST
മലയാളി വാര്‍ത്ത

കോളേജിലെ സൗമ്യമുഖമായ നിധിന്‍ പഠനത്തിലും മിടുക്കന്‍... കിന്‍ഫ്രാ പാര്‍ക്കിനു സമീപത്തുണ്ടായ അപകടത്തില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി നിധിന്‍ ഹരിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി ഗോകുലം മെഡിക്കല്‍ കോളേജിലെ സഹപാഠികള്‍....നിധിന്‍ കലാലയത്തില്‍ നിന്നു വിടപറയുമ്പോള്‍ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍.

ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം കോളേജ് ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചു. കോളേജിലെ ഷട്ടില്‍ ടീം അംഗമായ നിധിന്‍ നാട്ടിലെ ക്ലബ്ബുകളിലും താരമായിരുന്നു.

 



മൂന്നു മണിക്ക് നിധിന്‍ കലാലയത്തില്‍നിന്നു വിടപറയുമ്പോള്‍ കുട്ടികള്‍ സങ്കടമൊതുക്കാനാകാതെ പൊട്ടിക്കരഞ്ഞു പോയി. തുടര്‍ന്ന് മൃതദേഹം ജന്മനാടായ കോതമംഗലത്തേക്കു കൊണ്ടുപോയി.

അതേസമയം കൂട്ടുകാരനോടൊപ്പം വീട്ടിലേക്കു പോകാനായി ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് ഇന്നലെ പുലര്‍ച്ചെ അപകടത്തില്‍ നിധിന്‍ മരിച്ചത്.

 

നെടുമ്പാശ്ശേരിയില്‍ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് എന്‍ജിനീയറിംഗില്‍ മാനേജരായ കോതമംഗലം ചെറുവാറ്റൂര്‍ ചിറയ്ക്കല്‍ ഹൗസില്‍ ഹരിയുടെയും അദ്ധ്യാപികയായ ലുലു കെ.മേനോന്റെയും മകന്‍ നിതിന്‍ സി.ഹരിയാണ് (21) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൊട്ടാരക്കര ചെപ്ര പിനാട്ടിന്‍മുകള്‍ ജനനി നിവാസില്‍ സുരേഷ് കുമാറിന്റെ മകന്‍ പി.എസ്.വിഷ്ണുവിനെ (22) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു.


വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളാണ് ഇരുവരും. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലരയോടെ പോത്തന്‍കോട് ചന്തവിളയില്‍വച്ചായിരുന്നു അപകടം. നാട്ടിലേക്ക് യാത്ര തിരിച്ച നിധിനെ,വിഷ്ണു ബൈക്കില്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ പോകുകയായിരുന്നു.

 



കഴക്കൂട്ടം ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ ഇന്നോവ കാര്‍ വെഞ്ഞാറമൂട് ഭാഗത്ത് നിന്നു തിരുവനന്തപുരത്തേക്ക് വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ നിധിനെ സ്വകാര്യ വാഹനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറ്റിങ്ങല്‍ രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍ ഓടിച്ചത് ഉടമയായ കിളിമാനൂര്‍ കുന്നുമ്മല്‍ സ്വദേശി പ്രതീഷാണ്. ഇയാള്‍ ഉള്‍പ്പെടെ കാറിലുണ്ടായിരുന്ന അഞ്ച് പേരും മദ്യപിച്ചിരുന്നതായി പോത്തന്‍കോട് പൊലീസ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends