Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാൾ;അതുല്യ കലാകാരൻ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മയായിരിക്കും;രാജ്യത്തെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒരു അഭിനേതാവ്; അന്തരിച്ച നടൻ നെടുമുടി വേണുവിന് അനുശോചനമാറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ

11 OCTOBER 2021 02:40 PM IST
മലയാളി വാര്‍ത്ത

അന്തരിച്ച നടൻ നെടുമുടി വേണുവിന് അനുശോചനമാറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ രംഗത്ത് വന്നു . മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.

അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം.

നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും.

മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ് സിനിമാസ്വാദകരുടെ പ്രിയപ്പെട്ട പല കഥാപാത്രങ്ങളും അവതരിപ്പിക്കുന്നതിന് അദ്ദേഹത്തിന് അവസരമുണ്ടായി. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരികരംഗത്തിന് അപരിഹാര്യമായ നഷ്ടമാണ്.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ ഇങ്ങനെ; അഞ്ചു പതിറ്റാണ്ടോളം നീണ്ട കലാസപര്യയ്ക്ക് അന്ത്യമായി. നെടുമുടി വേണു എന്ന അതുല്യ കലാകാരൻ മലയാളിയുടെ മനസ്സിൽ ഒരിക്കലും മായാത്ത ഓർമ്മയായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. നാടകവും, സിനിമയും, മൃദംഗവും ഒക്കെയായി അർത്ഥപൂർണ്ണമായ ഒരു ജീവിതം.

അദ്ദേഹത്തിന് വഴങ്ങാത്ത കഥാപാത്രങ്ങൾ ഉണ്ടായിരുന്നില്ല. സ്വഭാവ നടനായും, വില്ലനായും, ഹാസ്യ നടനായും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ നമ്മുടെ ഓരോരുത്തരുടെയും മനസ്സിലൂടെ ഇപ്പോൾ കടന്നു പോവുന്നുണ്ടാവും. മൂന്നു പ്രാവശ്യം ദേശീയ പുരസ്കാരവും ആറ് പ്രാവശ്യം സംസ്ഥാന പുരസ്കാരവും നേടിയ അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. അതുല്യ നടന് വിട, ആദരാഞ്ജലികൾ!!

കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ; മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണുവിന്റെ വിയോ​ഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യത്തെ പ്രതിഭാധനൻമാരായ അഭിനേതാക്കളിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ഒരു അഭിനേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.

മലായളത്തിലും തമിഴിലുമായി 500ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് രണ്ട് തവണ ദേശീയ അവാർഡ് ലഭിച്ചത് മലയാളികൾക്ക് അഭിമാനകരമായിരുന്നു. ആറു തവണ സംസ്ഥാന അവാർഡ് നേടിയ അദ്ദേഹത്തിന്റെ അഭിനയം മലയാളികളെ ആസ്വാദനത്തിന്റെ അവാച്യമായ തലത്തിലേക്ക് ഉയർത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (1 hour ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (1 hour ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (1 hour ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (1 hour ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (2 hours ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (2 hours ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (2 hours ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (2 hours ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (3 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (3 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (3 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (4 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (4 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (5 hours ago)

Malayali Vartha Recommends