Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

റമ്പൂട്ടാനും ദുരിയനും മാത്രമല്ല, മാങ്കോസ്റ്റീൻ, വിയറ്റ്നാം പ്ലാവ്, ആവക്കാഡോ, പുളസാൻ, ലിച്ചി, ലോഗോംൺ, മിൽക്ക് ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്... ഇങ്ങനെ 30 ഇനം ഫലവൃക്ഷ തൈകൾ ഹോം ഗ്രോൺ ബയോടെക് നഴ്സറിയിൽ ലഭ്യമാണ്;ദേശീയ - സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുകളുടെ അംഗീകാരമുള്ള രാജ്യത്തെ ഏറ്റവും വലിയ പഴവർഗ്ഗ നഴ്സറികളിൽ ഒന്നായ ഹോം ഗ്രോൺ ബയോടെക് നഴ്സറിയെ കുറിച്ച് ഡോ .തോമസ് ഐസക്ക്

11 OCTOBER 2021 03:30 PM IST
മലയാളി വാര്‍ത്ത

ദേശീയ - സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുകളുടെ അംഗീകാരമുള്ള രാജ്യത്തെ ഏറ്റവും വലിയ പഴവർഗ്ഗ നഴ്സറികളിൽ ഒന്നായ ഹോം ഗ്രോൺ ബയോടെക് നഴ്സറിയെ കുറിച്ച് പറയുകയാണ് ഡോ .തോമസ് ഐസക്ക്.

റമ്പൂട്ടാനും ദുരിയനും മാത്രമല്ല, മാങ്കോസ്റ്റീൻ, വിയറ്റ്നാം പ്ലാവ്, ആവക്കാഡോ, പുളസാൻ, ലിച്ചി, ലോഗോംൺ, മിൽക്ക് ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്... ഇങ്ങനെ 30 ഇനം ഫലവൃക്ഷ തൈകൾ ഹോം ഗ്രോൺ ബയോടെക് നഴ്സറിയിൽ ലഭ്യമാണെന്ന് അദ്ദേഹം പറയുന്നു.

ദേശീയ - സംസ്ഥാന ഹോർട്ടികൾച്ചർ മിഷനുകളുടെ അംഗീകാരമുള്ള രാജ്യത്തെ ഏറ്റവും വലിയ പഴവർഗ്ഗ നഴ്സറികളിൽ ഒന്നാണിത്. മണിമലയാറിന്റെ തീരത്തുള്ള കുന്നിൻ ചരിവുകളിലായിട്ടാണ് 70-ൽപ്പരം ഏക്കറുകളിലായി ഇതു പരന്നുകിടക്കുന്നത്.

ഈ നഴ്സറിയുടെ പ്രത്യേകത തായ്ലണ്ട്, ഫിലിപ്പൈൻസ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പഴ ഗവേഷണ സ്ഥാപനങ്ങളുമായുള്ള സജീവ ബന്ധമാണ്. ജോസ് ജേക്കബ് തന്നെ സ്ഥിരമായി ഈ രാജ്യങ്ങളിൽ പോകുകയും ഏറ്റവും പുതിയ സങ്കേതങ്ങളും രീതികളും ഉൾക്കൊള്ളുകയും ചെയ്യുന്നു.

മറ്റൊന്ന്, ഹോം ഗ്രോൺ ബയോടെകിൽ തന്നെ വിപുലമായിട്ടുള്ള ലബോറട്ടറിയും ഗവേഷണ സംഘവും. മുഖ്യമായ ഈ വിദേശ ഫലവൃക്ഷങ്ങൾ എങ്ങനെ നമ്മുടെ രാജ്യത്തെ കാലാവസ്ഥയിൽ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാമെന്നുള്ളതാണ്.അതുപോലെ തന്നെ നമ്മുടെ സാഹചര്യത്തിൽ ഇവയുടെ ഉൽപാദന ക്ഷമതയെ മോണിട്ടർ ചെയ്യുകയും പ്രോപ്പഗേഷൻ ടെക്നിക്കുകളുടെ പഠനങ്ങളും നടത്തുന്നു.

എന്നാൽ എന്നെ ഏറ്റവുമധികം ആകർഷിച്ചത് ഇവിടുത്തെ ജൈവവള ഉൽപ്പാദന കേന്ദ്രമാണ്. അതിവിപുലമായ രീതിയിൽ ബഡ്ഡിംഗും മറ്റും നടത്തുന്നതുകൊണ്ടും ഏറെ ബയോമാസ്സ് വേയ്സ്റ്റും സൃഷ്ടിക്കപ്പെടുന്നുണ്ട്. അവയെല്ലാം വളരെ ശാസ്ത്രീയമായ രീതിയിൽ കമ്പോസ്റ്റ് ചെയ്യുന്നു. 1200 ടണ്ണാണ് ഇവിടുത്തെ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെ കപ്പാസിറ്റി.

ഓരോ ബാച്ചും കൃത്യമായ C/N റേഷ്യോയും pH ഉം മൈക്രോബിയൽ കൂട്ടും ഉറപ്പുവരുത്തുന്നു. ശാസ്ത്രീയ കണക്കെടുപ്പ് അടക്കം മുഴുവൻ പ്രവർത്തനങ്ങളും യന്ത്രവൽകൃതമാണ്. യന്ത്രത്തിൽ നുറുക്കിയാണ് ഹരിത വേയ്സ്റ്റ് കമ്പോസ്റ്റ് ചെയ്യാൻ ഇടുന്നത്. ചകിരിച്ചോറ് കോഴി കൃഷിക്കാർക്കു സൗജന്യമായി എത്തിച്ചുകൊടുക്കുന്നു.

എന്നിട്ട് കോഴിക്കാഷ്ടം അടങ്ങുന്ന ചകിരിച്ചോറ് തിരികെ വാങ്ങുന്നു. ഇതും ചാണകവും വേയ്സ്റ്റിനോടൊപ്പം ചേർക്കുന്നു. 13 ഇനം ജൈവവസ്തുക്കൾ ആവശ്യാനുസരണം കമ്പോസ്റ്റിംഗിന്റെ പല ഘട്ടങ്ങളിൽ ചേർക്കുന്നുണ്ട്. ഡ്രൈക്കോഡർമ്മ ഒരു അനിവാര്യഘടകമാണ്. 30 ദിവസംകൊണ്ട് പൂർണ്ണമായും കമ്പോസ്റ്റാകും. അപ്പോഴാണ് ആർക്കാ മൈക്രോബിയൽ കൺസോർഷ്യം ചേർക്കുക.

പൂർണ്ണമായും ഫൈറ്റോസാനിറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നു. ഇത്തരത്തിലുള്ള പോട്ടിംഗ് മീഡിയം ഉപയോഗിക്കുന്നതു തൈകളുടെ ഗുണമേന്മ ഉയർത്തുന്നു. പ്രധാനപ്പെട്ട കാര്യം ഇതാണ് - നഴ്സറിയിലെ വേയ്സ്റ്റ് മുഴുവൻ നഴ്സറിയിലെ തൈകൾക്കുള്ള വളമായിട്ടു മാറുന്നു. പ്രകൃതിയുടെ സന്തുലനാവസ്ഥ ഇത്തരത്തിലുള്ള അവിരാമമായ ചക്രങ്ങളിലൂടെയാണ്.

കേരളത്തിലെ മുഴുവൻ വേയ്സ്റ്റും കത്തിച്ച് വൈദ്യുതി ഉണ്ടാക്കിയോ ഗ്യാസാക്കി മാറ്റുകയോ ചെയ്യുന്ന ഒരു അവസ്ഥ ആലോചിച്ചു നോക്കിക്കേ. നമ്മുടെ ഭൂമി എത്ര ഊഷരമായിരിത്തീരും. വലിയ നഗരകേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള പദ്ധതികൾക്കു പ്രസക്തിയുണ്ടാവാം. എന്നാൽ കേരളത്തിലെ മാലിന്യസംസ്കരണത്തിന് ഇതൊരു കുറുക്കുവഴിയല്ല.

നാട്ടിൻപുറങ്ങളിലെയും നഗരങ്ങളിലെയും മാലിന്യം ചീഞ്ഞളിയാൻ അനുവദിക്കാൻ പാടില്ല. ഹരിതഗേഹ വാതകങ്ങൾ അവയിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടും. എന്നാൽ കമ്പോസ്റ്റിംഗ് വിഷവാതകങ്ങളുടെ ബഹിർഗമനം ഇല്ലാതാക്കും.

രാസവള ഉപയോഗത്തെയും പരമാവധി കുറയ്ക്കും.തീർന്നില്ല, കമ്പോസ്റ്റ് ഉപയോഗിച്ചു കൃഷി ചെയ്യുമ്പോൾ മണ്ണിൽ കാർബൺ ഉറപ്പിക്കപ്പെടുന്നു. കൃഷിക്കു മാത്രമല്ല, കാലാവസ്ഥ വ്യതിയാനത്തിന് എതിരായ പ്രതിരോധത്തിലും കമ്പോസ്റ്റിംഗ് മുതൽക്കൂട്ടാണ്.

ഞാൻ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത് ഹോം ഗ്രോൺ ബയോടെകിലെ കമ്പോസ്റ്റിംഗ് സംവിധാനം മനസ്സിലാക്കാനാണ്. ഒരു സീറോവേയ്സ്റ്റ് കമ്പനിയാണെന്നതാണ് ഈ സ്ഥാപനത്തിന്റെ വലിയൊരു മികവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (59 minutes ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (1 hour ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (1 hour ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (1 hour ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (2 hours ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (2 hours ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (2 hours ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (2 hours ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (3 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (3 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (3 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (4 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (4 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (5 hours ago)

Malayali Vartha Recommends