Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....


ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...

പിണറായി കാബിനറ്റിലെ മന്ത്രിമാര്‍ തമ്മില്‍ പൊരിഞ്ഞ അടി: കാഴ്ചക്കാരനായി പിണറായി

13 OCTOBER 2021 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു... 

കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്.... തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു

സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി... തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ അന്തരിച്ചു... പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്... ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന

പിണറായി കാബിനറ്റിലെ രണ്ട് മന്ത്രിമാര്‍ തമ്മില്‍ കത്തികുത്തിന്റെ വക്കില്‍. പണം തന്നെയാണ് വില്ലനായത്. മുതിര്‍ന്ന മന്ത്രി ഗോവിന്ദന്‍ മാസ്റ്ററും കെ.എന്‍ ബാലഗോപാലും തമ്മിലാണ് കലഹം മൂത്തത്.

സ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ധനവകുപ്പിന്റെ ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുമെന്നറിയുന്നു. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം തിരുത്താന്‍ ധനമന്ത്രിയോട് നിര്‍ദ്ദശിച്ചത്.

 



കൂട്ടുത്തരവാദമില്ലാതെ ധനവകുപ്പ് ഉത്തരവിറക്കിയതിനെതിരെ തദ്ദേശ മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തിയിരുന്നു. മന്ത്രി ബാലഗോപാലും മന്ത്രി ഗോവിന്ദനും തമ്മില്‍ മാനസികമായി തെറ്റി കഴിഞ്ഞു. മുഖ്യമന്ത്രി മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ക്കൊപ്പമാണ്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ സീനിയര്‍ നേതാവാണ്. ധനവകുപ്പിന്റെ നിലപാട് അധികാരം കവര്‍ന്നെടുക്കലാണെന്ന് നിയമസഭയില്‍ എതിര്‍പ്പ് പരസ്യമാക്കിയ മന്ത്രി ധനവകുപ്പിന്റെ ഉത്തരവിനെതിരായ നിയമസാധുത പരിശോധിക്കുമെന്നും നിലപാട് കടുപ്പിച്ചു.

 

 

നിയമപരിശോധന നടത്തിയാല്‍ ബാലഗോപാലിന്റെ നീക്കങ്ങള്‍ വിജയിക്കാന്‍ സാധ്യതയില്ല. കാരണം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാത്രം അവകാശപെട്ടതാണ്. ഫണ്ട് നല്‍കാന്‍ മാത്രമാണ് ധനവകുപ്പിന് ഉത്തരവാദിത്വം. അത് എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കേണ്ടത് തദ്ദേശഭരണ വകുപ്പ് മാത്രമാണ്.

ധനവകുപ്പ് ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ ഭരണ അധികാരത്തെ ബാധിക്കുമെന്നും,അധികാര വികേന്ദ്രീകരണത്തെ ഇല്ലാതാക്കുമെന്ന ആക്ഷേപത്തെ ഗൗരവമായി കാണുന്നുവെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. തദ്ദേശ വകുപ്പുമായി കൂടിയാലോചനയോ ചര്‍ച്ചയോ ഇല്ലാതെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

 



തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന ഉത്തരവിറക്കിയത് തദ്ദേശ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയെന്ന് നേരത്തെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധികാരം കവര്‍ന്നെടുക്കാനല്ലെന്നും ധനമന്ത്രി ബാലഗോപാല്‍ വിശദീകരിച്ചു. 2022 ഏപ്രില്‍ ഒന്ന് മുതല്‍ വാടക, നികുതി ഇനത്തില്‍ ലഭിക്കുന്ന തനത് ഫണ്ട് ട്രഷറിയില്‍ നിക്ഷേപിക്കമെന്നാണ് ഉത്തരവ്.

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനല്ലെന്നും ട്രഷറിയിലെ ധനകാര്യ മാനേജ്‌മെന്റിന്റെ ഭാഗമായിട്ടാണ് ഉത്തരവെന്നും ധനമന്ത്രി വ്യക്തമാക്കി.പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇത്തരമൊരു അവസ്ഥക്ക് കാരണം.

 



കെ.എന്‍.ബാലഗോപാല്‍ ആര്‍ക്കും വഴങ്ങുന്ന നേതാവല്ല. ഗോവിന്ദന്‍ മാസ്റ്ററെ അദ്ദേഹം മൈന്റ് ചെയ്യാറുമില്ല ബാലഗോപാലിന്റെ യാത്രകള്‍ എന്നും ഒറ്റയ്ക്കാണ്. വി എസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കാലത്തു പോലും അദ്ദേഹം മുഖ്യമന്ത്രിയെ മൈന്റ് ചെയ്തിട്ടില്ല. അങ്ങനെയാണ് പിണറായി ബാലഗോപാലില്‍ ആക്യഷ്ടനായത്. ബാലഗോപാലിന് സീറ്റ് നല്‍കിയതും പിണറായിയാണ്.

ബാലഗോപാലിന് സാമ്പത്തിക വിഷയങ്ങളെ കുറിച്ച് നല്ല അവഗാഹമുണ്ട്. മാത്രവുമല്ല അദ്ദേഹത്തിന്റെ സഹോദരന്‍ കെ എന്‍ .ഹരിലാല്‍ സാമ്പത്തിക വിദഗ്ദ്ധനാണ്. ഹരിലാല്‍ ഇടതു സഹയാത്രിക നും ആസൂത്രണ ബോര്‍ഡ് അംഗവുമായിരുന്നു.അതു കൊണ്ടു തന്നെ ഉപദേശത്തിന് ഒരു പഞ്ഞവുമില്ല.

 



തദ്ദേശ സ്ഥാപനങ്ങളില്‍ കോടികളാണ് കെട്ടി കിടക്കുന്നത്. അഴിമതിയുടെ കൂത്തരങ്ങാണ് ഇവിടം. ഈ പണം ട്രഷറിയില്‍ നിക്ഷേപിച്ചാല്‍ പണത്തിന്റെ വരവും പോക്കും സര്‍ക്കാരിനറിയാന്‍ കഴിയും.

ബാലഗോപാലിനും ഗോവിന്ദനും തമ്മില്‍ ഉടനില നില്‍ക്കാന്‍ പിണറായി തയ്യാറല്ല. മനസുകൊണ്ട് പിണറായിക്ക് ഗോവിന്ദനോട് അത്ര താത്പര്യം പോരാ. എന്നാല്‍ ബാലഗോപാലിനെ അദ്ദേഹം പരസ്യമായി പിന്തുണയ്ക്കുകയുമില്ല. ഏതായാലും പിച്ചവയ്ക്കുന്ന സര്‍ക്കാരിന് മുന്നില്‍ പ്രതിസന്ധിയായി തീര്‍ന്നിരിക്കുകയാണ് മന്ത്രി കലഹം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (13 minutes ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (22 minutes ago)

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ  (40 minutes ago)

കെടി ജലീല്‍ വീണ്ടും അധ്യാപക രംഗത്തേക്ക്.... തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായി തിരിച്ചെത്തുന്നു  (54 minutes ago)

സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി... തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി  (1 hour ago)

ത്രിരാഷ്ട്ര ഏകദിന പരമ്പര... ശ്രീലങ്ക എ ടീമിന് എതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിന് എട്ടുറൺസ് ജയം  (1 hour ago)

പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ അന്തരിച്ചു... പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം  (1 hour ago)

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്... ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന  (1 hour ago)

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്; വടക്കൻ കർണാടകയുടെ ഉൾപ്രദേശങ്ങൾക്കും അതിന്റെ സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നു; ഇന്നും മത്സ്യബന്ധനത്തിന്  (1 hour ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവ് കുത്തേറ്റ് മരിച്ചു  (1 hour ago)

ജിസാനിൽ ദീർഘകാലമായി പ്രവാസിയായിരുന്ന കർണാടക മംഗലാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത  (2 hours ago)

കുടുംബത്തിൽ വലിയ ഐശ്വര്യവും പുതിയ ആഭരണ യോഗവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ തുടക്കമാകും.... ആദ്യ പോരാട്ടം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിൽ....  (3 hours ago)

ബിജെപി കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ വട്ടിയൂർക്കാവിൽ നാടകീയ രംഗങ്ങൾ.... സംഭവത്തിൽ സിഐക്കും എസ്ഐക്കും പരുക്ക്‌  (3 hours ago)

Malayali Vartha Recommends