52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...

52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ഇതര സംസ്ഥാന ബോട്ടുകൾ ഇവിടം വിട്ടു തുടങ്ങി. നിരോധന കാലയളവിൽ അന്യസംസ്ഥാന ബോട്ടുകൾ സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ലെന്നാണ് നിയമം.
നാട്ടിലെ ബോട്ടുകൾ എല്ലാം അറ്റകുറ്റപ്പണികൾക്കായി യാർഡുകളിൽ കയറ്റി തുടങ്ങി. 1750 ബോട്ടുകളാണ് ഈ മേഖലയിലുള്ളത് വൈപ്പിൻ, മുനമ്പം, കൊച്ചി മേഖലയിൽ ബഹുഭൂരിപക്ഷം ബോട്ട് തൊഴിലാളികളും അന്യസംസ്ഥാനക്കാരാണ്.
അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിയന്ത്രിക്കാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.
നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും സജ്ജമായിരിക്കും.
"https://www.facebook.com/Malayalivartha


























