Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

വ്യവസായശാലകളിലെ ശബ്‌ദമലിനീകരണം 20 ഡെസിബെൽ വരെ ശബ്‌ദം കുറയ്ക്കുന്ന സാങ്കേതികവിദ്യയുമായി എംഐടി-ഡബ്ല്യുപിയു ഗവേഷകർ

10 JUNE 2026 09:07 AM IST
മലയാളി വാര്‍ത്ത

More Stories...

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...

'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

വ്യവസായശാലകളിൽ കട്ടിംഗ് ജോലികൾക്കിടെ ഉണ്ടാകുന്ന ശബ്‌ദമലിനീകരണം ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ എംഐടി വേൾഡ് പീസ് യൂണിവേഴ്‌സിറ്റി ഗവേഷകർ വികസിപ്പിച്ചു. നിർമ്മാണ-ഫാബ്രിക്കേഷൻ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അബ്രസീവ് സോ മെഷീനുകൾ പ്രവർത്തിക്കുമ്പോൾ സാധാരണയായി 95 മുതൽ 110 ഡെസിബെൽ വരെ ഉയരുന്ന ശബ്‌ദം ഈ സംവിധാനത്തിൻ്റെ സഹായത്തോടെ 20 ഡെസിബെൽ വരെ കുറയ്ക്കാനാകുമെന്ന് ഗവേഷകർ പറഞ്ഞു. നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ അബ്രസീവ് സോ മെഷീനുകളിൽ എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന പ്രത്യേക സുരക്ഷാ കവചം രൂപത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഡോ. രോഹിത് രഘുനാഥ് ഗഡ്ഗെ, ഡോ. മഹേഷ് വസന്ത് റാവു കുൽക്കർണി, പിഎച്ച്ഡി ഗവേഷകനായ യാഷ് ഉത്സാഹി ചവാൻ്റെ എന്നിവർ ചേർന്നാണ് ഈ നൂതന ഉപകരണം വികസിപ്പിച്ചത്.

ഉയർന്ന ശബ്‌ദം തൊഴിലാളികളുടെ കേൾവിശേഷിയെയും മാനസിക ഏകാഗ്രതയെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നത്. പ്രത്യേക ഘടനയിലുള്ള കവചം ശബ്‌ദതരംഗങ്ങളെ ഉള്ളിൽത്തന്നെ ആഗിരണം ചെയ്‌ത്‌ പുറത്തേക്കുള്ള ശബ്‌ദവ്യാപനം കുറയ്ക്കുന്നു. അതോടൊപ്പം, കട്ടിംഗ് സമയത്ത് തെറിച്ചുപോകുന്ന തീപ്പൊരികൾ, ലോഹപ്പൊടി, മറ്റ് അവശിഷ്ടങ്ങൾ എന്നിവ പുറത്തേക്ക് പടരുന്നതും തടയുന്നു. കട്ടിംഗ് പ്രക്രിയ സുരക്ഷിതമായി നിരീക്ഷിക്കാൻ സുതാര്യമായ വിൻഡോകളും ക്രമീകരിക്കാവുന്ന സ്ലൈഡിംഗ് പാനലുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇ-ഗ്ലാസ് ഫൈബർ, ബസാൾട്ട് ഫൈബർ, പെർഫൊറേറ്റഡ് അലുമിനിയം എന്നിവ സംയോജിപ്പിച്ച പ്രത്യേക മിശ്രിതമാണ് ശബ്‌ദം ആഗിരണം ചെയ്യുന്നതിനായി ഉപയോഗിച്ചിരിക്കുന്നത്. വലിയ ശബ്‌ദപ്രതിരോധ ക്യാബിനുകളോ വൻതോതിലുള്ള നിക്ഷേപമോ ആവശ്യമില്ലാതെ ഫാക്ടറികളിലെ സുരക്ഷയും തൊഴിലിട സൗകര്യങ്ങളും മെച്ചപ്പെടുത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.

കണ്ടുപിടിത്തത്തിന് നിലവിൽ പേറ്റന്റിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും പ്രോട്ടോടൈപ്പ് പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വ്യാവസായിക ഉപയോഗത്തിനായി വിപണിയിലെത്തിക്കാനാണ് ലക്ഷ്യമെന്നും
ഗവേഷകസംഘം അറിയിച്ചു.
"  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (12 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാമാ ക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (15 minutes ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (17 minutes ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (23 minutes ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (29 minutes ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (51 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (53 minutes ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (1 hour ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (1 hour ago)

നാളെ മുതൽ മഴ ശക്തമാകും,  (1 hour ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (1 hour ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (2 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (2 hours ago)

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (3 hours ago)

Malayali Vartha Recommends