പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ അന്തരിച്ചു... പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം

പ്രശസ്‌തസംവിധായകൻ പി ഭാരതിരാജ (84) അന്തരിച്ചു. പുലർച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസവും കാരണം കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
തമിഴ്‌സിനിമയുടെ ഗ്രാമീണമുഖം മാറ്റിയെഴുതിയ 'പതിനാറാം വയതിലെ' മുതൽ 'മര്യാദൈ' വരെയുള്ള അനശ്വര ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജിവിതത്തിനിടയിൽ ആറു തവണ ദേശീയ പുരസ്‌കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























