കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്ന്... ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ സർക്കാർ തീരുമാനം ഇന്നറിയാം. പദ്ധതി നടപ്പാക്കേണ്ടതിന്‍റെ മാനദണ്ഡങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും.
സൗജന്യ യാത്ര എങ്ങിനെ നടപ്പാക്കാമെന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി പദ്ധതി പരിമിതപ്പെടുത്താനാണ് ആലോചന. ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയാല്‍ പ്രതിവര്‍ഷം സർക്കാർ 712 കോടി രൂപ കെഎസ്ആര്ടിസിക്ക് നല്‍കേണ്ടി വരും.
യുഡിഎഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. പദ്ധതി ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പാക്കും. അതിന് ശേഷം പിന്നീട് മറ്റ് ബസുകളിലേക്കും നടപ്പാക്കാനാണ് മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായിരുന്നത്.
കെ എസ് ആർടിസി ക്കുള്ള നഷ്ടം നികത്തുന്നത് പഠിക്കാൻ ധന കാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ട് മന്ത്രി സഭായോഗത്തിൽ ചർച്ച ചെയ്യും.
"
https://www.facebook.com/Malayalivartha


























