സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി... തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. തെക്കെ മലമ്പുഴ മേഖലയിലാണ് സംഭവം. പാലക്കാട് ഇരട്ടയാറിലെ സ്വകാര്യ കോളജ് വിദ്യാർഥിയാണ് സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഡാമിൽ അകപ്പെട്ടത്. വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം.
ഡാമിലെത്തിയ വിദ്യാർഥികളുടെ സംഘം കുളിക്കാനിറങ്ങുകയായിരുന്നു. നീന്തി തിരികെ കരയിൽ കയറുന്നതിനിടെയാണ് വിദ്യാർഥി വെള്ളത്തിലകപ്പെട്ടത്.
ഫയർഫോഴ്‌സ് ടീം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം തെരച്ചിൽ നിർത്തുകയായിരുന്നു. രാവിലെ സ്‌കൂബാ ഡൈവിങ് സംഘം അടക്കം എത്തി പരിശോധന നടത്തിയതിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു
"
https://www.facebook.com/Malayalivartha


























