കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കേസില്‍ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്... സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടത്... അതാണ് ബിജെപിയുടെ ആഗ്രഹമെന്ന് ' കെ സുരേന്ദ്രന്‍

കൊല്ലത്തെ ഉത്രവധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്ത്യം കിട്ടിയതിന് പിന്നാലെ പ്രതികരിക്കുകയാണ് കെ സുരേന്ദ്രന്‍. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസില്‍ പ്രതിയായ സൂരജിന് വധശിക്ഷ തന്നെ ലഭിക്കേണ്ടതാണെന്നും രാജ്യത്ത കുറ്റാന്വേഷണചരിത്രത്തില്‍ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. 'വധശിക്ഷനല്‍കേണ്ട അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട്.
കേരളത്തിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കാന്‍ ഈ കേസില്‍ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടത്. അതാണ് ബിജെപിയുടെ ആഗ്രഹം' കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രതി സൂരജിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























