'വിഷപ്പാമ്പിനെ വിലകൊടുത്തു വാങ്ങി കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് സൂരജ്. ഉത്രയെ കൊലപ്പെടുത്തിയത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കുറ്റകൃത്യമല്ലെങ്കില്‍ മറ്റെന്താണ്? ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതില്‍ വ്യസനമുണ്ട്...' സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍

ഉത്ര വധക്കേസില്‍ വിധി വന്നതിന് പിന്നാലെ പല ഭാഗത്ത് നിന്നും സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ അത്തരത്തിൽ വിമർശനം ഉന്നയിച്ച് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റെല്ലാ തെളിവുകളും ശക്തമായി ഉള്ള കേസില്‍ സൂരജിന് പാമ്പിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നുവെന്നും, സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഉത്രയെ കൊലപ്പെടുത്തിയത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കുറ്റകൃത്യമല്ലെങ്കില്‍ മറ്റെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതില്‍ സങ്കടമുണ്ടെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. കേസില്‍ അപ്പീല്‍ നല്‍കി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
വിഷപ്പാമ്പിനെ വിലകൊടുത്തു വാങ്ങി കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് സൂരജ് . ഉത്രയെ കൊലപ്പെടുത്തിയത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വ കുറ്റകൃത്യമല്ലെങ്കില്‍ മറ്റെന്താണ് ? ശിക്ഷ ഇരട്ട ജീവപര്യന്തത്തിലൊതുങ്ങിപ്പോയതില്‍ വ്യസനമുണ്ട്.
അപ്പീല്‍ നല്‍കി പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പുവരുത്തേണ്ടതുണ്ട് . ഒരു ദയയും അയാള്‍ അര്‍ഹിക്കുന്നില്ല . മറ്റെല്ലാ തെളിവുകളും ശക്തമായി ഉള്ള കേസില്‍ സൂരജിന് പാമ്ബിനെ വിറ്റയാളെ മാപ്പു സാക്ഷിയാക്കേണ്ട കാര്യമെന്തായിരുന്നു എന്നതിന് സര്‍ക്കാര്‍ മറുപടി പറയണം.
https://www.facebook.com/Malayalivartha























