Widgets Magazine
06
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂർണമായും തകർന്ന നിലയിലാണ് അഫാൻ: കടുത്ത കുറ്റബോധം ഉണ്ട്; ഇന്ന് ഞാനും ഭാര്യയും ഒറ്റപ്പെട്ട നിലയിൽ, ബന്ധുക്കൾ പൂർണമായും അവഗണിച്ചു: സംസാരിക്കാൻ പോലും ഒരു മനുഷ്യനും വരുന്നില്ല: നെഞ്ചുപൊട്ടി റഹീം


2026-ൽ ആഗോള സാമ്പത്തിക തകർച്ച; സ്വർണ്ണവില കുതിച്ചുയരും, വെള്ളിയിലും ചെമ്പിലും വൻ മാറ്റങ്ങൾ: ബാബ വാംഗയുടെ പ്രവചനം


എലിശല്യം രൂക്ഷമായതിനെ തുടർന്ന് എലിവിഷം വയ്ക്കുന്നതിനിടെ തെറിച്ച് ഗ്ലാസില്‍ വീണു; പിന്നാലെ മരണം എത്തിയത് ആ ചെറിയ പിഴവിൽ...


സംസ്ഥാന സര്‍ക്കാര്‍, കൈവിട്ടു കളയുന്നത് കൊല്ലത്തിന് ലഭിക്കേണ്ടിയിരുന്ന 600 കോടിയുടെ മെഡിക്കല്‍ കോളേജ് പദ്ധതി...പ്രേമചന്ദ്രനോടുള്ള രാഷ്ട്രീയ പകപോക്കല്‍..ആരോഗ്യ മന്ത്രി കീറിയെറിഞ്ഞു..


ഇസ്താംബുളിൽ ചർച്ച വേണ്ട ഖമേനി സ്ഥലം മാറ്റി..ഇറാനും യുഎസും തമ്മിലുള്ള ആണവ ചർച്ചകൾ വെള്ളിയാഴ്ച ഒമാനിൽ വച്ച് നടക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി..ഖമനയിക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്..

'വ്യക്തിപരമായും വധശിക്ഷയോട് യോജിക്കുന്നില്ല, എന്നാല്‍ ഉത്രയുടെ അമ്മയുടെ പൊള്ളുന്ന നോവിന് മുന്നില്‍ ഒരു വ്യത്യസ്ത നിലപാടുകള്‍ക്കും പ്രസക്തിയില്ല'; ഉത്ര കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം നല്‍കി കൊണ്ടുള്ള കോടതി വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

13 OCTOBER 2021 05:31 PM IST
മലയാളി വാര്‍ത്ത

ഉത്ര വധക്കേസിലെ പ്രതിയുടെ ശിക്ഷാവിധി കുടുംബം സ്വാഗതം ചെയ്തിട്ടില്ലെന്നും ഉത്രയുടെ അമ്മയുടെ നിയമപോരാട്ടത്തെ പിന്തുണക്കേണ്ടത് സമൂഹമെന്ന നിലയില്‍ നമ്മുടെ കടമയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വ്യക്തിപരമായും നിയമവിദ്യാര്‍ഥി എന്ന നിലയിലും വധശിക്ഷയോട് യോജിക്കുന്നില്ല. എന്നാല്‍, ഉത്രയുടെ അമ്മയുടെ കൂടെയാണ് മനസ്. ആ പൊള്ളുന്ന നോവിന് മുന്നില്‍ ഒരു വ്യത്യസ്ത നിലപാടുകള്‍ക്കും പ്രസക്തിയില്ലാതെയാകുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മനുഷ്യരായവരെയാകെ രോഷം കൊള്ളിച്ച, സങ്കടപ്പെടുത്തിയ, ഭയപ്പെടുത്തിയ കൊലപാതകമായിരുന്നു ഉത്രയുടേത്. വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരന് എത്ര ക്രൂരനാകാം എന്നു തുടങ്ങി വിവാഹങ്ങള്‍ എത്ര വലിയ അപകടക്കെണിയാകാം എന്നു വരെ ഈ സംഭവം കാട്ടിത്തന്നു.

ഈ കേസ് തെളിയിച്ച പൊലീസിലെ ഓരോ ഉദ്യോഗസ്ഥനെയും അഭിനന്ദിക്കുന്നു. വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍, ഫോറന്‍സിക് വിദഗ്ധര്‍, മെഡിക്കല്‍ വിദഗ്ധര്‍ എന്നിവരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. ഓരൊരുത്തരും കടമകള്‍ സത്യസന്ധമായി നിര്‍വഹിച്ചെന്നു മാത്രമല്ല, പെണ്‍കുട്ടികള്‍ക്ക് ഒപ്പം നിയമത്തിന്‍റെ കവചമുണ്ടെന്ന് തെളിയിക്കുക കൂടിയായിരുന്നു.

പരാജയമായ വിവാഹങ്ങളില്‍, പങ്കാളിയുടെ ക്രൂരതകളില്‍, ഭര്‍തൃവീട്ടുകാരുടെ പണക്കൊതിയില്‍ എരിഞ്ഞടങ്ങുന്ന എത്ര പെണ്‍കുട്ടികളാണ് നമുക്ക് ചുറ്റും. സ്വന്തം കുടുബത്തിന്‍റെ പ്രാരാബ്ധങ്ങളും വിഷമങ്ങളും കാണുന്ന പെണ്‍കുട്ടികള്‍ എത്ര വിദ്യാസമ്ബന്നരായാലും ജോലിയുള്ളവരായാലും മിക്കപ്പോഴും സ്വന്തം വിഷമം ഉള്ളിലൊതുക്കും. ജീവിതം തീര്‍ത്തും വഴിമുട്ടുമ്ബോഴും എനിക്ക് നീതി വേണ്ടെന്നു പറയുന്ന, സ്വയം ഹോമിക്കുന്ന, മക്കളെ കരുതി നിശ്ശബ്ദം കണ്ണീരിലാഴുന്ന എത്ര സഹോദരിമാരാണ് നമുക്ക് ചുറ്റും.

അടിച്ചും തൊഴിച്ചും പെട്രോളൊഴിച്ച്‌ കത്തിച്ചും കഴുത്തറുത്ത് കൊന്നും ലൈംഗികമായി ആക്രമിച്ചും അപമാനിച്ചും അവഹേളിച്ചും സാമൂഹിക മാധ്യമങ്ങളില്‍ വലിച്ചു കീറിയും നമ്മള്‍ മനുഷ്യത്വമില്ലായ്മയുടെ ക്രൂരതയുടെ പഴഞ്ചന്‍ കാഴ്ചപ്പാടുകളുടെ പുതിയ പാഠങ്ങള്‍ രചിച്ചു കൊണ്ടേയിരിക്കുകയാണല്ലോ. നീതി നിഷേധിക്കപ്പെടുന്ന, സുരക്ഷിതത്വം നഷ്ടപ്പെടുന്ന, സമത്വം ഇല്ലാതെ പോകുന്ന, സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഓരോ മകള്‍ക്കും നീതി കിട്ടാനുള്ള പോരാട്ടത്തില്‍ ഈ കേസും നിയമവഴികളും ഉത്രയുടെ ഓര്‍മകളും ഒപ്പമുണ്ടാകട്ടെ -വി.ഡി. സതീശന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട്ടില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല; പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്: എനിക്കതിന് സാധിക്കുമെങ്കില്‍ ആര്‍ക്കും അതിന് സാധിക്കുമെന്ന് മംമ്ത മോഹന്‍ദാസ്  (2 hours ago)

മുക്കത്ത് 9 വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍  (2 hours ago)

തനിക്കെതിരെ അശ്ലീല സന്ദേശങ്ങളും ഭീഷണിയും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രവീണ രവി  (2 hours ago)

സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു; നേതൃത്വം നല്‍കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെന്നി നൈനാന്‍': ഗുരുതരമായ പരാതികളുമായി അതിജീവിത  (2 hours ago)

'കാലം പറഞ്ഞ കഥ'യുടെ റിലീസ് മാറ്റിവെച്ചു  (3 hours ago)

പ്രധാനമന്ത്രി ലോക്‌സഭയില്‍ സംസാരിക്കാത്തതിനെതിരെ സ്പീക്കര്‍ക്ക് കത്ത് അയച്ച് കെസി വേണുഗോപാല്‍  (3 hours ago)

ജയില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

എയിംസിനായി കേരളം നിര്‍ദേശിച്ച സ്ഥലത്ത് കേന്ദ്രം സാധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി  (3 hours ago)

നിവിന്‍ പോളിയുടെ 'ബേബി ഗേള്‍' ഒടിടിയിലേക്ക്  (3 hours ago)

അമേരിക്കയുമായുള്ള വാണിജ്യ കരാറില്‍ പാര്‍ലമെന്റില്‍ ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി  (3 hours ago)

ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്  (4 hours ago)

വി.എസിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍  (4 hours ago)

പ്രവാസികള്‍ക്ക് സന്തോഷം!! ജിദ്ദയിലേക്ക് ആകാശ എയര്‍! സൗദി അറേബ്യയിലേക്ക് പുതിയ വിമാന സര്‍വീസ്...  (5 hours ago)

ഒട്ടകം ദേഹത്തേക്ക് വീണ് പ്രവാസി മരിച്ചു.. ഒട്ടകവുമായി കൂട്ടിയിടിച്ച് അപകടം  (5 hours ago)

Malayali Vartha Recommends