തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു; സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു.കൊല്ലം അഞ്ചല്‍ സ്വദേശി ജോഷ്വാ എബ്രഹാമാണ് മരിച്ചത്.രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയും ബാസ്കറ്റ് ബോള്‍ താരവുമാണ് ജോഷ്വ.മാര്‍ ഇവാനിയോസ് കോളജിലെ സെന്‍റ് തോമസ് ഹോസ്റ്റലിലാണ് സംഭവം.
ഹോസ്റ്റലില്‍ ഗോവണിപ്പടിയില്‍ അബദ്ധത്തില്‍ കാല്‍വഴുതിവീണതാണെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് ഉച്ചയ്ക്കാണ് വീണുകിടക്കുന്ന നിലയില്‍ ജോഷ്വയെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























