വിശ്വാസങ്ങളേക്കാൾ വലുതാണ് ശ്വാസം!! ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഒഴിവാക്കില്ലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ഉടന്‍ ഒഴിവാക്കിലെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. എല്ലാ വിശ്വസങ്ങളെക്കാളും വലുതാണ് ശ്വാസമെന്നും ജീവന്‍ രക്ഷിക്കാനാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. കോവിഡ് കേസുകള്‍ കുറയുമ്പോള്‍ വെര്‍ച്വല്‍ ക്യൂ സമ്പ്രദായം ഒഴിവാക്കുമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ അശാസ്ത്രീയമാണെന്നും അത് അവസാനിപ്പിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വെര്‍ച്വല്‍ ക്യൂ തുടരുകയാണെങ്കില്‍ അത് ഭക്തരെ അകറ്റി നിര്‍ത്തുമെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























