40 ലക്ഷം രൂപ കൈക്കൂലി വാങ്ങി; സരിത എസ് നായരുടെ പരാതിയിൽ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം

കൈക്കൂലിക്കേസില്‍ മുന്‍ വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. വൈദ്യുതി മന്ത്രിയായിരിക്കെ 40 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്ന സോളര്‍ കേസ് പ്രതി സരിത എസ് നായരുടെ പരാതിയിലാണ് അന്വേഷണം നടത്താന്‍ തീരുമാനമായത്.
ആര്യാടന്‍ കൈക്കൂലി വാങ്ങിയെന്ന കാര്യം നേരത്തെ സോളര്‍ കമ്മിഷന്റെ അന്വേഷണ പരിധിയിലും വന്നിരുന്നു. എന്നാല്‍ പരാതിയിന്മേല് തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് സരിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം മന്ത്രിസഭ പരിഗണിക്കുകയും പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കുകയുമായിരുന്നു.
https://www.facebook.com/Malayalivartha























