യന്ത്രം തകരാറിലായതിനെ തുടർന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കാസർകോഡിൽ തോണിയിലെ യന്ത്ര തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ അഞ്ച് മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പൊലീസും മറ്റു മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഉപ്പള കടലിലാണ് സംഭവം നടന്നത്. നയാബസാര്‍ ഐല കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ ഫാറൂഖ്, ശ്രീധര്‍, വിജയ്, റിയാസ്, സിദ്ദീഖ് എന്നിവരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ ഫാറൂഖിന്റെ ഉടമസ്ഥതിയിലുള്ള സി.എം മടവൂര്‍ എന്ന പേരിലുള്ള തോണിയിലാണ് ജോലിക്കായി കടലിലേക്ക് പോയത്. രാവിലെ പത്ത് മണിയോടെ മുസോടി ഹാര്‍ബറില്‍ അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെവച്ച് തോണി എന്‍ജിന്‍ തകരാര്‍ മൂലം കടലില്‍ കുടുങ്ങുകയായിരുന്നു.
ശക്തമായ കാറ്റ് കാരണം രക്ഷപ്പെടാന്‍ മാര്‍ഗ്ഗമൊന്നുമില്ലാതെ തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. ഇതിനിടയിലായിരുന്നു വിവരമറിഞ്ഞ ഷിറിയ കോസ്റ്റല്‍ പൊലീസ് എത്തിയത് മറ്റു മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























