Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ഉത്രവധത്തിലെ പ്രതിക്ക് കിട്ടേണ്ടിയിരുന്നത് തൂക്കുകയർ ആണെന്ന ബോധ്യമാണ് ഇപ്പോഴുമുള്ളത്; ആ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ മുന്നൊരുക്കം കൊണ്ടാണ് അയാൾ പരമാവധി ശിക്ഷ അർഹിക്കുന്നെന്ന് തോന്നുന്നത്;തന്റെ ഭാര്യയെ കൊല്ലാൻ ആവർത്തിച്ച് നടത്തിയ ശ്രമങ്ങൾക്കിടെ ഒരിക്കൽ പോലും പുനർവിചിന്തനം ഉണ്ടാകാത്തവന് ശിഷ്ടകാലം ജയിലിൽ കിടന്ന് മാനസാന്തരം ഉണ്ടായിട്ട് എന്തിനാണെന്ന് ശ്രീജിത്ത് പണിക്കർ

15 OCTOBER 2021 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

ഉത്രവധത്തിലെ പ്രതിക്ക് കിട്ടേണ്ടിയിരുന്നത് തൂക്കുകയർ ആണെന്ന ബോധ്യമാണ് ഇപ്പോഴുമുള്ളതെന്ന് ശ്രീജിത്ത് പണിക്കർ. കൊല്ലപ്പെട്ടത് ഭിന്നശേഷിയുള്ള സ്ത്രീ ആയിരുന്നെന്നതോ, അവർക്ക് ഒരു ചെറിയ കുഞ്ഞ് ഉണ്ടായിരുന്നെന്നതോ, കൊലപാതക രീതിയിലെ അപൂർവതയോ ഭീകരതയോ, കുറ്റകൃത്യം നടത്തിയത് കൊല്ലപ്പെട്ടയാളെ സംരക്ഷിക്കാൻ നിയമപരമായ ബാധ്യതയുള്ള ഭർത്താവ് ആണെന്നതോ കൊണ്ടല്ല ആ തോന്നൽ.

ആ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ മുന്നൊരുക്കം കൊണ്ടാണ് അയാൾ പരമാവധി ശിക്ഷ അർഹിക്കുന്നെന്ന് തോന്നുന്നതെന്ന് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ഉത്രവധത്തിലെ പ്രതിക്ക് കിട്ടേണ്ടിയിരുന്നത് തൂക്കുകയർ ആണെന്ന ബോധ്യമാണ് ഇപ്പോഴും.

കൊല്ലപ്പെട്ടത് ഭിന്നശേഷിയുള്ള സ്ത്രീ ആയിരുന്നെന്നതോ, അവർക്ക് ഒരു ചെറിയ കുഞ്ഞ് ഉണ്ടായിരുന്നെന്നതോ, കൊലപാതക രീതിയിലെ അപൂർവതയോ ഭീകരതയോ, കുറ്റകൃത്യം നടത്തിയത് കൊല്ലപ്പെട്ടയാളെ സംരക്ഷിക്കാൻ നിയമപരമായ ബാധ്യതയുള്ള ഭർത്താവ് ആണെന്നതോ കൊണ്ടല്ല ആ തോന്നൽ. ആ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ പ്രതി നടത്തിയ മുന്നൊരുക്കം കൊണ്ടാണ് അയാൾ പരമാവധി ശിക്ഷ അർഹിക്കുന്നെന്ന് തോന്നുന്നത്.

ടി പി ചന്ദ്രശേഖരൻ വധം നോക്കൂ—കൊലപാതകം എന്ന രീതിയിൽ തന്നെയുള്ള പ്രതികാര നടപടിയാണത്. എന്നാൽ സൂരജ് ചെയ്തത് തന്റെ ഭാര്യയുടെ മരണത്തെ തികച്ചും സ്വാഭാവികമെന്ന് അവതരിപ്പിക്കാനും, ഇന്നും ആ ക്രിമിനൽ മനസ്സോടെ, യാതൊരു കുറ്റബോധവുമില്ലാതെ നമ്മിലൊരാളായി പൊതുസമൂഹത്തിൽ ജീവിക്കാനുമാണ്. ആക്രമിച്ചോ വാഹനം ഇടിപ്പിച്ചോ ഒക്കെയുള്ള ആസൂത്രിതമായ മറ്റ് കൊലപാതകങ്ങളേക്കാൾ ഈ കൊല വ്യത്യസ്തമാകുന്നത് അങ്ങനെയാണ്.

അന്വേഷണം അവസാനിക്കുന്നത് ഒരു വാടകഗുണ്ടയിലോ വാഹന ഡ്രൈവറിലോ അല്ല, ഒരു പാമ്പിൽ ആണെന്നിടത്ത് താൻ രക്ഷപെടും എന്നതായിരുന്നു അയാളുടെ കണക്കുകൂട്ടൽ. ഇത്തരം പ്രതികളെ നികുതിപ്പണം കൊണ്ട് മരണം വരെ പോറ്റുന്നതിൽ താല്പര്യമില്ല. നമ്മുടെ നിയമത്തിലെ പല കണ്ണികളും ദുർബലമാണ്.

തന്റെ ഭാര്യയെ കൊല്ലാൻ ആവർത്തിച്ച് നടത്തിയ ശ്രമങ്ങൾക്കിടെ ഒരിക്കൽ പോലും പുനർവിചിന്തനം ഉണ്ടാകാത്തവന് ശിഷ്ടകാലം ജയിലിൽ കിടന്ന് മാനസാന്തരം ഉണ്ടായിട്ട് എന്തിനാണ്? 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് തുല്യനിയമം എന്നതാണ് ഭൂഷണം. അല്ലാതെ അതിലും പ്രായത്തിന്റെ ആനുകൂല്യം നൽകുന്നത് ആശാവഹമല്ല.

പ്രായക്കുറവുള്ളവരും പ്രായക്കൂടുതൽ ഉള്ളവരും പ്രായത്തിന്റെ ആനുകൂല്യത്തിൽ രക്ഷപ്പെടുമ്പോൾ മധ്യവയസ്കർ മാത്രമാണോ കഠിനശിക്ഷ അർഹിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. സൂരജ് ചെയ്ത കുറ്റകൃത്യം ഇനിയും ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതാണ്. ഒരുപക്ഷെ അയാളെക്കാൾ നന്നായി അത് നടപ്പാക്കാൻ ആർക്കെങ്കിലും കഴിഞ്ഞേക്കാം. അതുകൊണ്ടുതന്നെ പൊതുസമൂഹത്തിന് ഒരു താക്കീതെന്ന നിലയിലും അയാൾ തൂക്കുകയർ അർഹിച്ചിരുന്നു. 

പ്രതിയുടെ മുൻകാല ചരിത്രവും ചെയ്ത കുറ്റത്തിന്റെ കാഠിന്യവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ആവർത്തിച്ച് ഒരേ മാർഗ്ഗത്തിലൂടെ ഉത്രയെ കൊല്ലാൻ സൂരജ് ശ്രമിച്ചെങ്കിൽ അത് അയാളുടെ ക്രിമിനൽ പശ്ചാത്തലമാണ് വ്യക്തമാക്കുന്നത്. അത് അന്നാരും അറിഞ്ഞില്ലെന്നതോ കേസ് ആയില്ലെന്നതോ ഇന്ന് അയാൾക്ക് ആനുകൂല്യമാകുന്നത് ദൗർഭാഗ്യകരമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (9 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (3 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (3 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (4 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (4 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (4 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (5 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (5 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (6 hours ago)

Malayali Vartha Recommends