ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്

ഓഹരി വിപണിയില്‍ മുന്നേറ്റം. കുറഞ്ഞ വിലയില്‍ വാങ്ങാമെന്ന പ്രതീക്ഷയില്‍ റിലയന്‍സ് അടക്കമുള്ള ബ്ല്യൂ ചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതാണ് വിപണിയില്‍ പ്രതിഫലിച്ചത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 23,400ലേക്ക്.
എണ്ണവില കുറഞ്ഞത് അടക്കമുള്ള മറ്റു ഘടകങ്ങളും ഓഹരി വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തു. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 92 ഡോളറില്‍ താഴെയാണ്.
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, റിലയന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ട്രെന്റ്, ഐസിഐസിഐ ബാങ്ക് എന്നി ഓഹരികളാണ് പ്രധാനമായി നേട്ടമുണ്ടാക്കിയത്. അതേസമയം ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നു.
വ്യാപാരത്തിന്റെ തുടക്കത്തില്‍ 15 പൈസയുടെ നഷ്ടത്തോടെ 95.56ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.
"
https://www.facebook.com/Malayalivartha


























