അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽകിയതായി ഇറാൻ...

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽകിയതായി ഇറാൻ. അമേരിക്കയുടെ എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകൾ തകർത്തതായും, ഏകദേശം 21 അമേരിക്കൻ വ്യോമ-നാവിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. നേരത്തെ തെക്കൻ ഇറാനിലെ പല പ്രദേശങ്ങളിലും അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു ഈ തിരിച്ചടി.
നാല് തന്ത്രപ്രധാനമായ സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം എന്നാണ് റിപ്പോർട്ടുകളുള്ളത്. ജോർദാനിലെ അൽ-അസ്രഖ് താവളത്തിലുള്ള യുഎസ് സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ തങ്ങൾ തകർത്തതായും, മേഖലയിലെ 21 വ്യോമ-നാവിക താവളങ്ങളിൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ജോർദാനിലെ മുവാഫഖ് സാൽതി വ്യോമതാവളത്തിലും ഇറാന്റെ മിസൈലുകൾ പതിച്ചിട്ടുണ്ട്.
ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങൾ വീണ്ടും ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.
"
https://www.facebook.com/Malayalivartha


























