തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കുന്ന വേളയിൽ, തന്റെ സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ പ്രധാന നേട്ടങ്ങൾ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി മോദി.
ക്ഷേമ പദ്ധതികൾ, അടിസ്ഥാന സൗകര്യ വികസനം, നികുതി ഇളവുകൾ, സ്ത്രീ ശാക്തീകരണം, ദേശീയ സുരക്ഷാ സംരംഭങ്ങൾ തുടങ്ങിയ നേട്ടങ്ങളാണ് പ്രധാനമന്ത്രി ഉയർത്തിക്കാണിച്ചിട്ടുള്ളത്.
ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യം നേടുന്നതിനായി 'സേവനം, സദ്ഭരണം, സമൃദ്ധി' എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും അ്‌ദ്ദേഹം എക്‌സിലൂടെ അറിയിക്കുകയും ചെയ്തു.
സർക്കാർ ക്ഷേമ പദ്ധതികൾ വഴി 81 കോടിയിലധികം ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി. പി.എം.എ.വൈ. (PM Awas Yojana) വഴി 4 കോടിയിലധികം വീടുകളുടെ നിർമ്മാണം, ഉജ്ജ്വല (Ujjwala) പദ്ധതി വഴി 10.5 കോടിയിലധികം എൽ.പി.ജി. കണക്ഷനുകളുടെ വിതരണം, രാജ്യത്തുടനീളം 12 കോടിയിലധികം ശൗചാലയങ്ങളുടെ നിർമ്മാണം എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. 32 കോടിയിലധികം ജൻധൻ ബാങ്ക് അക്കൗണ്ടുകൾ സ്ത്രീകൾക്കായി തുറന്നതായും സായുധ സേനയിൽ വനിതാ ഓഫീസർമാർക്ക് സ്ഥിരം കമ്മിഷൻ നൽകിയതായും അറിയിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























