Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കേരളത്തിന്റെ പുതിയ താരം അനിതാ പുല്ലയിൽ! മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയെയും ഐജി ലക്ഷ്മണനെയും മറ്റു രണ്ട് എസ്പിമാരെയും മുന്നു ഡിവൈഎസ്പിമാരെയും ഒരേ സമയം വിരല്‍തുമ്പില്‍ നിയന്ത്രിച്ചിരുന്ന അസാമാന്യ താരം, കേരളത്തില്‍ ഐഎഎസുകാരെയും ഐപിഎസുകാരെയും മന്ത്രിമാരെയും വിരല്‍ത്തുമ്പില്‍ അമ്മാനമാടാന്‍ പത്താം ക്ലാസ് പഠനം പോലും വേണ്ട

15 OCTOBER 2021 04:01 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

സമ്മതിക്കണം കേരളത്തിന്റെ പുതിയ താരം അനിതാ പുല്ലയിലിനെ. മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്‌റയെയും ഐജി ലക്ഷ്മണനെയും മറ്റു രണ്ട് എസ്പിമാരെയും മുന്നു ഡിവൈഎസ്പിമാരെയും ഒരേ സമയം വിരല്‍തുമ്പില്‍ നിയന്ത്രിച്ചിരുന്ന അസാമാന്യ താരം. കേരളത്തില്‍ ഐഎഎസുകാരെയും ഐപിഎസുകാരെയും മന്ത്രിമാരെയും വിരല്‍ത്തുമ്പില്‍ അമ്മാനമാടാന്‍ പത്താം ക്ലാസ് പഠനം പോലും വേണ്ട എന്നു തെളിയിക്കുകയാണ് ഇത്തരത്തില്‍ കുറെ വനിതാ കേസരികള്‍. കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവിമാരെ രാവും പകലും ചാറ്റ് ചെയ്യാന്‍ ബന്ധമുള്ള സ്ത്രീ. വയര്‍ലസ് സന്ദേശം പോലും മറന്ന് അനിതാ പുല്ലയില്‍ മാഡവുമായി ചാറ്റുചെയ്ത് സുഖം ആസ്വദിച്ചിരുന്ന പോലീസ് മേധാവികള്‍. തലയിലെ അധികാര തൊപ്പിയും കൈയിലെ ലാത്തിയും നിലത്തുവെച്ച് അനിതാ പുല്ലയില്‍ മാഡം ഇറ്റലിയില്‍ നിന്ന് അയയ്ക്കുന്ന മൊബൈല്‍ മെസേജിനു മറുപടി കൊടുക്കുന്ന സംസ്ഥാന പോലീസ് മേധാവികള്‍.

വാട്‌സ് ആപ്പ് കോളിലും വീഡിയോ കോളിലും ഇങ്ങനെയൊരു അനിതയുമായി ചാറ്റി രസിക്കാനോളം നിലവാരമേയുള്ളോ കേരളത്തിലെ പോലീസ് മേധാവിക്ക്. പെണ്ണിനെ കണ്ടാല്‍ പോലീസ് കുപ്പായത്തിന്റെ വിലപോലും മറുന്ന് ചാറ്റി രസിക്കാനോളം അധപതിച്ചവരാണോ കേരളത്തിലെ ഐപിഎസ് മേധാവികള്‍. ആ മൊബൈല്‍ മേസേജുകളും ഫോട്ടോകളും മൊബൈലില്‍ നിന്ന് തിരികെയെടുത്ത് പരിശോധിച്ചാല്‍ കേരളം ഞെട്ടും എന്നു പറഞ്ഞുവെച്ചിരിക്കുന്നു അനിത പുല്ലയില്‍. എന്തായാലും മോന്‍സന്‍ മാവുങ്കല്‍ കേസുകെട്ടുകളില്‍പ്പെട്ട് എത്ര കാലം അകത്തുകിടന്നാലും അനിത പുല്ലയിലിന് കാര്യമായ പരിക്കൊന്നും ഏല്‍ക്കാനും പോലീസ് എമ്മാന്‍മാര്‍ സമ്മതിക്കില്ല. ഞാന്‍ ഡയറി തുറന്നാലും വായ് തുറന്നാലും കേരളം ഞെട്ടും എന്ന് സോളാര്‍ സരിത ഉന്നതരെ മുന്‍പൊക്കെ ഭീഷണിപ്പെടുത്തിയതുപോലെ ചുമ്മാ വിരട്ടല്ലേ നിങ്ങളുടെയൊക്കെ തൊപ്പിയും മാനവും ഇടിഞ്ഞുവീഴും എന്ന് പറയാന്‍ അനിതാ പുല്ലയിലും സാധിക്കും. കഷ്ടം ഈ ബഹ്‌റയും ലക്ഷ്മണനുമൊക്കെ. ഒറീസയിലേത്ത് ഒളിച്ചോടിയ ലോക് നാഥ് ബഹ്‌റ ഇനി കേരളത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യയൊന്നുമില്ല.


കൊച്ചിയെന്ന് കേള്‍ക്കുമ്പോള്‍ ലോക് നാഥ് ബഹ്‌റ വിറച്ചുപോകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന് മെട്രോ ട്രെയിന് പച്ചക്കൊടി വീശാന്‍ പഴയ പോലീസ് ആശാന്‍ തിരിച്ചുവരാനുള്ള സാധ്യത തുലോം കുറവാണെന്നാണ് പൊതുസംസാരം. പത്താം ക്ലാസില്‍ പലവട്ടം തോറ്റ സ്വപ്‌നാ സുരേഷ് സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസിനെ നിയന്ത്രിച്ചതിനേക്കാള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അനിത പുല്ലയിലില്‍നിന്ന് കേരളത്തില്‍ പുറത്തുവരുന്നത്. പുരാവസ്തുകേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയില്‍ വെല്ലുവിളിച്ചതോടെ കേരള സര്‍ക്കാരും പോലീസും ചീറ്റിക്കഴിഞ്ഞു. നിങ്ങള്‍ വരികയും വേണ്ട വായ തുറക്കുകയും വേണ്ട എന്ന നിലപാടിലേക്ക് പിണറായി സര്‍ക്കാര്‍ മാറുമെന്നാണ് സൂചന.

തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാന്‍ ശ്രമിക്കുകയാണെന്നാണ് അനിത ഇപ്പോള്‍ പറഞ്ഞുവയ്ക്കുന്നത്. മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ട്. ഫോണ്‍ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും താന്‍ തയ്യാറാണ്. കേരളത്തിലെ ഒരു പോലീസ് ഉദ്യോഗസ്ഥനും തന്നെ തൊടില്ലെന്നുമൊക്കെയുള്ള വെല്ലുവിളി അനിതാ മാഡം പ്രഖ്യാപിച്ചുകഴിഞ്ഞു.

ഒരു രൂപയുടെ ചതിയെങ്കിലും താന്‍ ആരോടെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കൂ. ഏതെങ്കിലും ഒരു ആളെയെങ്കിലും നഴ്‌സിംഗ് റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കൂ.ഒരു പൈസയെങ്കിലും മറ്റുള്ളവര്‍ക്കു കൊടുത്തിട്ടുള്ളതല്ലാതെ താന്‍ ഇവരില്‍ ആരോടെങ്കിലും വാങ്ങിയിട്ടുണ്ടോ എന്നു ചോദിക്കൂ. കോടതിയിലും പൊലീസിലും അതിന്റെ നേരായ അന്വേഷണത്തിലും വിശ്വാസമുണ്ട് എന്നിങ്ങനെ പോകുന്നു ഇറ്റലിയില്‍ നിന്നും അനിതയുടെ വീരവാദവും വെല്ലുവിളിയും. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസുകളില്‍ അനിതയ്ക്കും പങ്കുണ്ടെന്ന സൂചനയില്‍ അനിതയെ ഇറ്റലിയില്‍ നിന്ന് അനിതയെ വിളിച്ചുവരുത്താന്‍ ക്രൈം ബ്രാഞ്ച് ആലോചിക്കുന്നതിനിടെയിലാണ് പുതിയ പോലീസ് ബന്ധങ്ങള്‍ പുറത്തുവരുന്നത്.

മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് ഐജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ ചാറ്റ് പുറത്തു വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനോളം ബന്ധം അനിതയ്ക്കുണ്ടായിരുന്നുവെന്നു വ്യക്തമാണ്. കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്നാണ് ചാറ്റ് വ്യക്തമാക്കുന്നത്. പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബര്‍ 25ന് രാത്രി 9.30 ശേഷം നടന്നിട്ടുള്ള വാട്സ്ആപ്പ് ചാറ്റാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വൈകുന്നേരം മോന്‍സ് അറസ്റ്റിലായി എന്ന് അനിത പുല്ലയില്‍ ലക്ഷ്മണിനോട് പറയുന്നു. ഇതിന് ലക്ഷ്മണ്‍ നല്‍കിയ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്. ലക്ഷ്മണിന്റെ ഈ നീക്കം തന്നെ ഏറെ സംശയങ്ങള്‍ക്കിടയാക്കുന്നതാണ്. അതേസമയം മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.

മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു. പല ഉന്നതരേയും മോന്‍സന്‍ മാവുങ്കലിനു പരിചയപ്പെടുത്തിയത് അനിതാ പുല്ലയിലായിരുന്നു. ലോക്‌നാഥ് ബെഹ്‌റയെ മോന്‍സണ്‍ നടത്തുന്ന മ്യൂസിയത്തിലെത്തിച്ചതും അനിതയായിരുന്നു. തട്ടിപ്പ് കേസില്‍ പരാതിക്കാരെ അനിത സഹായിച്ചിരുന്നുവെന്നാണ് നിലവിലുള്ള സംശയം. വീതം വെയ്പിനെച്ചൊല്ലി അനിതയും മോന്‍സണും തമ്മില്‍ തെന്നിയെന്നാണ് സൂചന. മാത്രമല്ല മോന്‍സന്റെ പെണ്‍വാണിഭത്തെച്ചൊല്ലിയുണ്ടായ ഉരസലും ഇരുവരെയും അകറ്റിയെന്നാണ് അകത്തള സംസാരം. ഇറ്റലിയില്‍ ജോലിചെയ്യുന്ന അനിത പുല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ ഡിജിപിയടക്കമുള്ളവരുമായും അടുത്ത ബന്ധം സ്ഥാപിച്ചത് എന്തിനെന്ന ചോദ്യങ്ങളാണുയരുന്നത്. കഴിഞ്ഞ ലോക കേരള സഭയിലും കൊച്ചിയില്‍ നടന്ന കേരള പോലിസിന്റെ രഹസ്യസ്വഭാവമുള്ള പരിപാടിയിലും അനിതയ്ക്ക് പങ്കാളിത്തം ലഭിച്ചത് സംബന്ധിച്ച ദുരൂഹതകളും ചര്‍ച്ചയാവുന്നു.

 

ലോക്നാഥ് ബെഹ്റ ഡിജിപിയായിരിക്കെ അദ്ദേഹത്തെ കാണാനായി മാത്രം അടുത്തടുത്ത കാലയളവില്‍ 12 തവണ അനിത പുല്ലയില്‍ കേരളത്തിലെത്തിയെന്ന വിവരവും സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. മോന്‍സന്‍ മാവുങ്കലുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും എന്നാല്‍ അതു തട്ടിപ്പുകാരനാണെന്ന് അറിയാതെ ആയിരുന്നുവെന്നുമാണ് അനിത പറയുന്നത്. തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റാലിയന്‍ സ്വദേശിയെ വിവാഹം കഴിച്ച് കഴിഞ്ഞ 23 വര്‍ഷമായി അവിടെയാണു താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ വനിത കോഓര്‍ഡിനേറ്ററും ലോക കേരള സഭാ അംഗവുമാണ്. മറ്റുള്ളവരെ പറ്റിച്ചതു പോലെ താനും മോന്‍സന്റെ തട്ടിപ്പിനിരയായെന്നും പിന്നീട് കാര്യങ്ങള്‍ മനസ്സിലായപ്പോള്‍ അകന്നുവെന്നും അനിത പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (6 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (3 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (3 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (4 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (4 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (4 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (5 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (5 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (6 hours ago)

Malayali Vartha Recommends