എനിക്ക് പുറത്ത് പോയി ടിക്കറ്റ് വിൽക്കാൻ പറ്റില്ല; എന്റെ ചിലവിനുള്ളതെങ്കിലും എനിക്ക് സമ്പാദിക്കാൻ സാധിച്ചാൽ വീട്ടുകാർക്കെങ്കിലും ഇത്തിരി സഹായമായല്ലോ;ജീവിച്ചു പോണ്ടേ;നിങ്ങൾക്ക് അറിയാമല്ലോ കോവിഡ് വന്നതിനു ശേഷമുള്ള സ്ഥിതികൾ;പ്രണവിന്റെ കുറിപ്പ്
ലീഗൽ അല്ലെന്നറിയാം പക്ഷേ എനിക്ക് വേറെ നിവർത്തി ഇല്ല സുഹൃത്തുക്കളെ. പുതിയ ജോലിക്ക് തുടക്കമിട്ട് പ്രണവ് . കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ; ലീഗൽ അല്ലെന്നറിയാം പക്ഷേ എനിക്ക് വേറെ നിവർത്തി ഇല്ല സുഹൃത്തുക്കളെ. എനിക്ക് പുറത്ത് പോയി ടിക്കറ്റ് വിൽക്കാൻ പറ്റില്ല.
എന്റെ ചിലവിനുള്ളതെങ്കിലും എനിക്ക് സമ്പാദിക്കാൻ സാധിച്ചാൽ വീട്ടുകാർക്കെങ്കിലും ഇത്തിരി സഹായമായല്ലോ. ജീവിച്ചു പോണ്ടേ. നിങ്ങൾക്ക് അറിയാമല്ലോ കോവിഡ് വന്നതിനു ശേഷമുള്ള സ്ഥിതികൾ. ആരെയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ അല്ല.
എനിക്ക് പറ്റുന്ന പോലെ ജോലി ചെയ്ത് ഈ നാട്ടിൽ ജീവിക്കാൻ ആണ്. ഇതിനോട് എതിർപ്പുള്ളവർ ഉണ്ടാകും പക്ഷെ എനിക്ക് വേറെ വഴികൾ ഇല്ല. എന്നോട് ക്ഷമിക്കുക. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ പ്രണവിനെ തിരുവനന്തപുരം സ്വദേശിനിയായ ഷഹാന സ്നേഹംകൊണ്ട് വാരിപ്പുണർന്നതും വിവാഹം കഴിച്ചതും എല്ലാം കേരളം ഒന്നടങ്കം ഏറ്റെടുത്ത സംഭവമായിരുന്നു. ഒരു ആക്സിഡന്റ് പറ്റി ശരീരം തളർന്നു കിടക്കുകയാണ് പ്രണവ്.
പ്രണവിനെ കാണാനായി സ്വന്തമാക്കാനായി ഷഹാന തന്റെ വീട്ടിലെത്തിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ പറഞ്ഞുകൊടുത്തു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രണവിനെ വിട്ടുപോകാൻ ഷഹാന തയ്യാറായില്ല. അങ്ങനെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
വമ്പൻ ഡിമാൻഡുകൾ മുന്നോട്ട് ഇറക്കിവെച്ച് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നവർക്ക് വൻ തിരിച്ചടിയാണ് ഇവരുടെ ജീവിതം . പ്രണയവും വിവാഹവും ശരീരത്തിൽ അല്ല മറിച്ച് മനസ്സിൽ ആണെന്ന് കാണിക്കുകയാണ് ഈ ദമ്പതികൾ.
https://www.facebook.com/Malayalivartha