ശാസ്താംകോട്ടയില്‍ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസേടുത്തു

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്തതായുള്ള പരാതിയില്‍ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസേടുത്തു. കഴിഞ്ഞ രാത്രിയില്‍ കിണറ്റില്‍ വീണ് മരിച്ച ആളുടെ ശരീരവുമായി ശ്രീകുമാറും സംഘവും ആശുപത്രിയില്‍ എത്തിയപ്പോള്‍ മരണം ഉറപ്പാക്കാന്‍ ഡോക്ടര്‍ ആശുപത്രിക്ക് പുറത്തേക്ക് എത്താത്തതിന്റെ പേരിലുള്ള തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.
പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ശാസ്തംകോട്ട താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌കരിച്ചു പ്രതിക്ഷേധ പ്രകടനം നടത്തി.എന്നാല്‍ ഡോക്ടര്‍ തന്നെയും സഹപ്രവര്‍ത്തകരേയുമാണ് കയ്യേറ്റം ചെയ്തതെന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
https://www.facebook.com/Malayalivartha























