Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ആമസോണില്‍ ബുക്ക് ചെയ്ത 70,900 രൂപയുടെ ഐ ഫോണിന് പകരംകിട്ടിയത് വിം ബാറും അഞ്ച് രൂപാ തുട്ടും

15 OCTOBER 2021 06:34 PM IST
മലയാളി വാര്‍ത്ത

ഇപ്പോള്‍ മിക്കവരും സാധനങ്ങള്‍ വാങ്ങുന്നത് ഓണ്‍ലൈനിലൂടെയാണ്. ഏറെ കുറെ നല്ലരീതിയില്‍ തന്നെയാണ് ഡെലിവറികളും നടക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും ആളുകള്‍ പറ്റിക്കപ്പെടാറുണ്ട്. അത്തരത്തില്‍ പറ്റിക്കപ്പെട്ടിരിക്കുകയാണ് ആലുവ സ്വദേശി. ആമസോണില്‍ 70,900 രൂപയുടെ ഐഫോണ്‍12 ഓര്‍ഡര്‍ ചെയ്ത ആലുവ സ്വദേശിക്ക് ലഭിച്ചത് പാത്രങ്ങള്‍ കഴുകാനുള്ള വിം ബാറും അഞ്ച് രൂപാ തുട്ടും. നൂറുല്‍ അമീനാണ് ഐഫോണ്‍ പെട്ടിയില്‍ സോപ്പും നാണയവും കിട്ടിയത്. ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെയാണ് നൂറുല്‍ പെട്ടി തുറന്ന് നോക്കിയത്.

ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍12 ക്രെഡിറ്റ് കാര്‍ഡ് വഴി ഇ.എം.ഐ. ആയി ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. ആമസോണിന്റെ ട്രസ്റ്റഡ് സെല്ലറായ അപ്പാരിയോയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയത്. ഹൈദരാബാദില്‍ നിന്നും ഡെസ്പാച്ച് ആയ ഫോണ്‍ പിന്നീട് സേലത്തും ഒരു ദിവസം തങ്ങി. ഇതില്‍ സംശയം തോന്നിയതിനാലാണ് ഡെലിവറി ബോയിയുടെ മുന്നില്‍ വെച്ചുതന്നെ പെട്ടി തുറന്ന് നോക്കിയതെന്നും നൂറുല്‍ പറഞ്ഞു.
നേരത്തെയും നിരവധി തവണ ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയിരുന്നു. ഈ മാസം 12നാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍12 ഓര്‍ഡര്‍ ചെയ്തത്. അന്ന് തന്നെ ഫോണ്‍ ഡെസ്പാച്ച് ആവുകയും ചെയ്തു. രണ്ട് ദിവസത്തിനകം എത്തേണ്ട ഫോണ്‍ മൂന്ന് ദിവസത്തിന് ശേഷമാണ് കൊച്ചിയില്‍ എത്തിയത്. അടുത്തിടെ ഐഫോണിന് പകരം സോപ്പ് എത്തിയ വാര്‍ത്തയും കേട്ടിരുന്നു. വില കൂടിയ ഫോണ്‍ ആയതിനാല്‍ ചതി പറ്റില്ലെന്ന് വിചാരിച്ചിരുന്നതായും നൂറുല്‍ പറഞ്ഞു. സംഭവത്തില്‍ ആമസോണ്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മറുപടി മെയില്‍ ലഭിച്ചിട്ടുണ്ടെന്നും നൂറുല്‍ പറഞ്ഞു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതിപ്പെടുമെന്നും ഉപഭോക്തൃ കോടതിയില്‍ പരാതിപ്പെടുന്ന കാര്യം നിയമവിദഗ്ധരുമായി പരിശോധിച്ചുവരികയാണെന്നും നൂറുല്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (37 minutes ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (45 minutes ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (51 minutes ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (57 minutes ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (1 hour ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (1 hour ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (1 hour ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (1 hour ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (1 hour ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (2 hours ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (2 hours ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (2 hours ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (3 hours ago)

Malayali Vartha Recommends