പുഞ്ചയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം പുഞ്ചയില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെണ്‍മണി താഴം വല്യത്ത് രാജുവിന്റെ മകന്‍ ഹരികുമാറി(ശ്രീഹരി21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് തട്ടാരമ്ബലത്തിന് സമീപമുള്ള പുഞ്ചയില്‍ നടന്ന അപകടത്തില്‍പെട്ടാണ് യുവാവിനെ കാണാതായത്.
പടുകാല്‍ പുഞ്ചയില്‍ വള്ളത്തില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തില്‍പെട്ടത്. ശക്തമായ കാറ്റിനെ തുടര്‍ന്ന് വള്ളം മറിയുകയായിരുന്നു. മറ്റുള്ളവരെ രക്ഷിച്ചെങ്കിലും ശ്രീഹരിയെ വെള്ളത്തിലകപ്പെട്ട് കാണാതാകുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ മാവേലിക്കര അഗ്‌നി രക്ഷാനിലയത്തിലെ സ്‌റ്റേഷന്‍ ഓഫീസര്‍ ആര്‍ ജയദേവന്റെ നേതൃത്വത്തില്‍ ഗ്രേഡ് എ എസ് ടി ഒ സി രാജേന്ദ്രന്‍ നായരും സേന അംഗങ്ങളും രാത്രിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശ്രീഹരിയെ കണ്ടെത്താനായില്ല.
പ്രതികൂല കാലാവസ്ഥയും ഇരുട്ടും കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ വ്യാഴാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ജില്ലാ ഫയര്‍ ഓഫീസര്‍ കെ ആര്‍ അഭിലാഷ് തിരച്ചിലിന് നേതൃത്വം നല്‍കി. ആലപ്പുഴയില്‍ നിന്നെത്തിയ സ്‌കൂബ ടീം ഡൈവര്‍മാരായ കെ ആര്‍ അനില്‍കുമാര്‍, ലോറന്‍സ് ഫ്രാന്‍സിസ്, അനീഷ്, ഉദയകുമാര്‍, ചെങ്ങന്നൂര്‍ നിലയത്തിലെ സുനില്‍ ശങ്കര്‍, മാവേലിക്കര നിലയത്തിലെ അരുണ്‍ ജി നാഥ്, സനില്‍കുമാര്‍ എന്നിവര്‍ സംയുക്തമായി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha























