Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ബാക്കിയെല്ലാം പിന്നാലെ... മന്ത്രി മുഹമ്മദ് റിയാസിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച ഷംസീറിനെ പറപ്പിച്ചു; റിയാസ് മാപ്പ് പറഞ്ഞു എന്ന തരത്തില്‍ വാര്‍ത്ത ചോര്‍ത്തി കൊടുത്തതിന് പിന്നാലെ സാക്ഷാല്‍ പാര്‍ട്ടി സെക്രട്ടറി തന്നെ റിയാസിനായി രംഗത്തെത്തി; ഷംസീറിനെ സംബന്ധിച്ച് വരാനിരിക്കുന്നത് മോശം നാളുകള്‍

16 OCTOBER 2021 07:59 AM IST
മലയാളി വാര്‍ത്ത

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വെറുമൊരു മന്ത്രിയെന്ന് ധരിച്ച എ.എന്‍. ഷംസീര്‍ പെട്ടുപോയി. മുഖ്യമന്ത്രിയുമായുള്ള മുഹമ്മദ് റിയാസിന്റെ ബന്ധം മറന്നു പോയി. റിയാസ് മാപ്പ് പറഞ്ഞെന്ന തരത്തില്‍ ചാനലുകള്‍ക്ക് വാര്‍ത്ത ചോര്‍ത്തി കൊടുത്തതിന് പിന്നാലെ ശക്തമായി റിയാസ് രംഗത്ത് വരികയായിരുന്നു. കരാറുകാരുടെ കാര്യത്തില്‍ റിയാസ്് ഉറച്ച് നിന്നു. ആരും കരാറുകാരെ കൂട്ടി വരരുത് എന്ന് ഒരിക്കല്‍ കൂടി മുന്നറിയിപ്പ് നല്‍കി. മാത്രമല്ല പാര്‍ട്ടി സെക്രട്ടറി പോലും രംഗത്തെത്തി റിയാസിനെ ന്യായീകരിച്ചു. ഇത് സൂചിപ്പിക്കുന്നത് ഷംസീറിന് തിരിച്ചടി കിട്ടും എന്നാണ്.

മന്ത്രി റിയാസിന്റെ പ്രസ്താവന സര്‍ക്കാരിന്റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ പിന്തുണയാണുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞു. ശുപാര്‍ശകള്‍ ഇല്ലാതെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണം, അതാണ് ഈ സര്‍ക്കാരിന്റെ നിലപാടെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

 



കരാറുകാരെക്കൂട്ടി എം.എല്‍.എമാര്‍ കാണാന്‍ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാസിനറെ പ്രസ്താവന വിവാദമായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ആവര്‍ത്തിച്ച മന്ത്രി, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താന്‍ വ്യക്തമാക്കിയതെന്നും കോഴിക്കോട്ട് പറഞ്ഞു. നിയമസഭയില്‍ പറഞ്ഞത് നല്ല ബോധ്യത്തോടെയാണ്. പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. ഇതോടെ പെട്ട് പോയത് ഷംസീറാണ്.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ലോക്കല്‍ സമ്മേളനങ്ങളിലേക്ക് സംസ്ഥാന സി.പി.എം കടന്നിരിക്കെ, ചില വകുപ്പുകള്‍ക്കും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സി.പി.എമ്മിന്റെ കഴിഞ്ഞ നിയമസഭാ കക്ഷിയോഗത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ, മറ്റൊരു സംസ്ഥാന കമ്മിറ്റിയംഗമായ എ.എന്‍. ഷംസീര്‍ എം.എല്‍.എ രംഗത്തെത്തിയതാണ് ഏറ്റവുമൊടുവില്‍ വിവാദമായത്.

 



എം.എല്‍.എമാര്‍ കരാറുകാരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരരുതെന്നാണ് നിയമസഭയില്‍ മന്ത്രി റിയാസ് പറഞ്ഞത്. എം.എല്‍.എമാര്‍ക്കെതിരെ ദുസ്സൂചന നല്‍കന്നതാണിതെന്നും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എം.എല്‍.എമാര്‍ക്ക് പലരെയും കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടിവരുമെന്നും ഷംസീര്‍ വിമര്‍ശിച്ചെന്നാണ് വാര്‍ത്ത. ഇത് നിഷേധിച്ച മന്ത്രി റിയാസ്, നിയമസഭയില്‍ പറഞ്ഞ കാര്യത്തില്‍ താനുറച്ചു നില്‍ക്കുന്നതായും വ്യക്തമാക്കി.

പൊതുമരാമത്ത് വകുപ്പില്‍ നിന്ന് കിഫ്ബി വഴിയുള്ള പദ്ധതികള്‍ക്ക് അനാവശ്യ കാലതാമസം വരുന്നുവെന്ന ആക്ഷേപം നേരത്തേ മുതല്‍ ഭരണകക്ഷിയില്‍ ശക്തമാണ്. പത്തനാപുരം മണ്ഡലത്തിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ.ബി. ഗണേശ് കുമാര്‍ നിയമസഭയില്‍ ആഞ്ഞടിച്ചപ്പോള്‍, അതില്‍ കാര്യമുണ്ടെന്ന് വാദിച്ച് ഗണേശിനെ ഷംസീര്‍ പിന്തുണച്ചു.

 



വ്യവസായവകുപ്പിന് കീഴിലെ ഇന്‍കെലിനെതിരെ, തിരുവനന്തപുരം മെഡിക്കല്‍കോളേജ് വികസനക്കാര്യം ഉന്നയിക്കവേ കടകംപള്ളി സുരേന്ദ്രനും കഴിഞ്ഞ ദിവസം വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇന്‍കെല്‍ ഐ.എ.എസുകാരുടെ താവളമാണെന്ന കടകംപള്ളിയുടെ വിമര്‍ശനം മന്ത്രി പി. രാജീവ് കൈയോടെ നിഷേധിച്ചു. സ്വന്തം മണ്ഡലത്തിലെ കരാറുകാരുമായി എം.എല്‍.എമാര്‍ വരുന്നതില്‍ തെറ്റില്ലെന്നും മറ്റ് മണ്ഡലങ്ങളിലെ കാര്യത്തിന് വരേണ്ടെന്നുമാണ് താന്‍ നിയമസഭയില്‍ പറഞ്ഞതെന്നാണ് മന്ത്രി റിയാസ് ഇന്നലെ പ്രതികരിച്ചത്. എന്തായാലും റിയാസിനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച ഷംസീറിന് പണി പുറകെ തന്നെ കിട്ടും.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 minutes ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (15 minutes ago)

എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് സലിം കുമാര്‍  (27 minutes ago)

തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 4834 സ്ഥാനാര്‍ഥികള്‍  (38 minutes ago)

തൃശൂരില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (45 minutes ago)

പോളിംഗ് സമയം പൂര്‍ത്തിയായതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി  (56 minutes ago)

സംസ്ഥാനത്ത് പോളിംഗ് വൈകിട്ട് അഞ്ചുവരെ 75.10 ശതമാനം  (1 hour ago)

ജ്വല്ലറി കവര്‍ച്ചാ ശ്രമത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ ഒരാള്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയര്‍ ബിരുദധാരി  (1 hour ago)

സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായ സംഭവത്തില്‍ നിലപാട് വ്യക്തമാക്കി നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി  (1 hour ago)

BIHAR നടുക്കം മാറാതെ നാട്  (4 hours ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (5 hours ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (5 hours ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (6 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (7 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (7 hours ago)

Malayali Vartha Recommends