ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കാല്‍ തെറ്റി തോട്ടിലേക്ക് വീണു ഒഴുക്കില്‍പെട്ട് മരിച്ചു

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി കാല്‍ തെറ്റി തോട്ടിലേക്ക് വീണു ഒഴുക്കില്‍പെട്ട് മരിച്ചു. ആലപ്പുഴയില്‍ ഇടപ്പോണ്‍ ചെറുമുഖ ലതിക ഭവനില്‍ രാജുവിന്റെ മകന്‍ രാഹുല്‍ (14) ആണ് മരിച്ചത്.
അച്ചന്‍കോവിലാറില്‍നിന്നും കരിങ്ങാലി പുഞ്ചയിലേക്കുള്ള ക്ലാത്തറ പെരുതോട്ടില്‍ ഒഴുക്കില്‍പെട്ടായിരുന്നു മരണം സംഭവിച്ചത്. രാഹുലിന്റെ അമ്മയുടെ വീടിന് സമീപമാണ് അപകടം ഉണ്ടായത്.
അമ്മയുടെ വീട്ടിലെത്തിയ രാഹുല്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോകുമ്പോള്‍ കാല്‍ തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. അഗ്‌നിശനസേന നടത്തിയ തെരച്ചിലില്‍ വൈകുന്നേരം ആറരയോടെയാണ് രാഹുലിന്റെ മൃതദേഹം കണ്ടെത്തി.
"
https://www.facebook.com/Malayalivartha























