കണ്ണൂരില്‍ അമ്മയും കുഞ്ഞും പുഴയില്‍ വീണു.... അപകടത്തില്‍ ഒന്നരവയസ്സുകാരി മരിച്ചു, അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കണ്ണൂരില്‍ അമ്മയും കുഞ്ഞും പുഴയില്‍ വീണു.... അപകടത്തില്‍ ഒന്നരവയസ്സുകാരി മരിച്ചു, അമ്മയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കണ്ണൂര്‍ പാനൂര്‍ പാത്തിപ്പാലത്തുണ്ടായ അപകടത്തിലാണ് ഒന്നര വയസുകാരി അന്‍വിത മരിച്ചത്. മാതാവ് സോനയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി. സോനയുടെ ഭര്‍ത്താവ് ഷിനുവിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
തലശ്ശേരി കോടതി ജീവനക്കാരനായ ഷിനു ഭാര്യ സോനയ്ക്കും മകള്‍ക്കുമൊപ്പമാണ് പാത്തിപ്പാലത്തെത്തിയത്. പാത്തിപ്പാലത്തിനടുത്ത പുഴയ്ക്കരികിലാണ് വാഹനം നിര്‍ത്തിയത്. അന്‍വിതയെയും സോനെയെയും ഷിനു പുഴയിലേക്ക് തള്ളിയിട്ടതായാണ് പൊലീസ് നല്‍കുന്ന വിവരം. ഇതുസംബന്ധിച്ച് ഷിനുവിനെതിരെ സോന പൊലീസിന് മൊഴിയും നല്‍കിയിട്ടുണ്ട്.
അപകടത്തില്‍പ്പെട്ട സോനയുടെ നിലവിളി കേട്ടാണ് പ്രദേശവാസികള്‍ പുഴയിലേക്ക് ചാടിയത്. എന്നാല്‍ കുഞ്ഞിനെ രക്ഷിക്കാനായില്ല. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭര്‍ത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് സംശയിക്കുന്നു. പുഴയുടെ സമീപത്തുനിന്ന് കണ്ടെടുത്ത ബൈക്ക് പോലീസ് അടുത്ത വീട്ടിലേക്ക് മാറ്റി.
സോനയുടെ ഭര്‍ത്താവ് ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായ നിലയിലാണ്. കുട്ടിയുടെ മൃതദേഹം തലശ്ശേരി ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. അന്വേഷണം ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha























