പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗവുമായ അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

പുരാവസ്തുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന്‍ അംഗവുമായ അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
മോന്‍സണിന്റെ തട്ടിപ്പ് ഇവര്‍ നേരത്തെ അറിഞ്ഞിരുന്നു. കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും. അനിത ഇറ്റലിയിലാണ് താമസം. ഇവരോട് കേരളത്തിലെത്താന്‍ ആവശ്യപ്പെടും.
ഓണ്‍ലൈനിലൂടെ ചോദ്യം ചെയ്യാനും സാധ്യത ഉണ്ട്. പ്രവാസി സംഘടനയുടെ രക്ഷാധികാരിയെന്ന നിലയില്‍ ഇവര്‍ പലര്‍ക്കും മോന്‍സണെ പരിചയപ്പെടുത്തിട്ടുണ്ട്. ഇത് മുതലെടുത്താണ് മോന്‍സണ്‍ വിദേശബന്ധങ്ങള്‍ കെട്ടിപ്പടുത്തിയെടുത്തത്.
"
https://www.facebook.com/Malayalivartha























