Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കേരളാ പോലീസിനെ തേന്‍ കെണിയില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസ്.... പെന്‍ഡ്രൈവിലെ ഉള്ളടക്കം സര്‍ക്കാര്‍ അഭിഭാഷകന് നല്‍കാന്‍ ജില്ലാ കോടതി ഉത്തരവ് , തേന്‍ കെണിക്കാരിക്ക് ജാമ്യം ലഭിക്കാന്‍ സി ഡി ഫയല്‍ ഹാജരാക്കാതെ പോലീസിന്റെ ഒത്തുകളി, സി ഡി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും ഹാജരാക്കാത്ത നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം ,20ന് ഹാജരാക്കാന്‍ അന്ത്യശാസനം

16 OCTOBER 2021 08:44 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

തേന്‍ കെണിയൊരുക്കി കേരളാ പോലീസുദ്യോഗസ്ഥരെ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ഹണി ട്രാപ്പ് കേസില്‍ അഞ്ചല്‍ അശ്വതിയുടെ പെന്‍ഡ്രൈവിലെ ഉള്ളടക്ക പകര്‍പ്പ് സര്‍ക്കാര്‍ അഭിഭാഷന് നല്‍കാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.

അതേ സമയം സി ഡി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും ഹാജരാക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സി ഡി ഫയല്‍ 20 ന് ഹാജരാക്കാനും അഡീഷണല്‍ ജില്ലാ ജഡ്ജി മിനി. എസ്. ദാസ് അന്വേഷണ ഉദ്യോഗസ്ഥന് അന്ത്യശാസനം നല്‍കി. ഹര്‍ജി പരിഗണിച്ച ഒക്ടോബര്‍ 5 , 8 , 12 എന്നീ തീയതികളിലായി 3 ആവര്‍ത്തി ആവശ്യപ്പെട്ടിട്ടും സി ഡി ഫയല്‍ ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.



മുന്‍കൂര്‍ ജാമ്യഹര്‍ജി ഒക്ടോബര്‍ 4 ന് പരിഗണിച്ച പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാര്‍ ഹര്‍ജിയില്‍ വാദം കേട്ട് തീര്‍പ്പു കല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് ഹര്‍ജിയും പെന്‍ ഡ്രൈവും പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയില്‍ നിന്നും ഒന്നാം അഡീ. ജില്ലാ കോടതിക്ക് സ്വമേധയാ മെയ്ഡ് ഓവര്‍ ചെയ്യുകയായിരുന്നു.

അതേ സമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രതിയുടെ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്ലാതിരുന്നിട്ടും അശ്വതിയെ അറസ്റ്റ് ചെയ്യാന്‍ കേരളാ പോലീസ് ഭയക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരിലും ഭരണ സിരാ കേന്ദ്ര ഉന്നതങ്ങളിലും അശ്വതിക്കുള്ള സ്വാധീനത്താല്‍ തൊട്ടാല്‍ കൈ പൊള്ളുമെന്ന ഭയമാണ് അറസ്റ്റില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന ആക്ഷേപമാണുയര്‍ന്നിരിക്കുന്നത്. അതേ സമയം തേന്‍ കെണിക്കാരിക്ക് ജാമ്യം ലഭിക്കാനാണ് സി ഡി ഫയല്‍ ഹാജരാക്കാതെ പോലീസ് ഒത്തു കളിക്കുന്നതെന്ന ആരോപണവുമുയര്‍ന്നിട്ടുണ്ട്.

 



പെന്‍ ഡ്രൈവിലാക്കിയ ഓഡിയോ ക്ലിപ്പുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അശ്വതി ഹാജരാക്കിയിരുന്നു. പ്രതിയായ അഞ്ചല്‍ അശ്വതി മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് തന്റെ ഭാഗം ന്യായീകരിക്കാനുള്ള തൊണ്ടി മുതലായി പെന്‍ഡ്രൈവ് ഹാജരാക്കിയത്.


ഹര്‍ജിയോടൊപ്പം അഡീഷണല്‍ ഡോക്യുമെന്റ് ആയി സെപ്റ്റംബര്‍ 27 നാണ് അശ്വതി പെന്‍ഡ്രൈവ് ഹാജരാക്കിയത്. പോലീസുദ്യോഗസ്ഥരാണ് കുറ്റക്കാരെന്നും തന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യപ്പെടാന്‍ പെന്‍ഡ്രൈവ് കോടതി പരിശോധിക്കണമെന്നും ബോധിപ്പിക്കുകയായിരുന്നു.





കേസ് ഡയറി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും 27 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം റൂറല്‍ പാങ്ങോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര ഡി വൈ എസ് പിയോടാണ് കോടതി ഉത്തരവിട്ടത്.


തന്നെ തേന്‍ കെണിയില്‍ കുടുക്കി പണം തട്ടിയെന്ന കൊല്ലം റൂറല്‍ പോലീസ് എസ്. ഐ. സുമേഷ് ലാലിന്റെ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്. കേരളാ പോലീസിലെ എസ് ഐ , സി ഐ റാങ്ക് തൊട്ട് ഉള്ള മേലാഫീസര്‍മാരെയാണ് അശ്വതി തേന്‍ കെണിയൊരുക്കി കുടുക്കി പണം തട്ടിയത്. മാനക്കേട് കരുതി പോലീസുദ്യോഗസ്ഥര്‍ പരാതിപ്പെടാന്‍ മടിച്ചു നില്‍ക്കുകയാണ്.



ഫേസ്ബുക്കില്‍ ഫോട്ടോകള്‍ വച്ച് '' അശ്വതി അരുണ്‍ അഭി '' എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥരുമായി മെസഞ്ചര്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് ഉഭയസമ്മതത്തോടെ പോലീസുദ്യോഗസ്ഥരുമായി ലോഡ്ജ് മുറിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രെഗ്‌നന്‍സി ടെസ്റ്റ് കാര്‍ഡില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ഹാര്‍പിക് ഒഴിച്ച് ചുവപ്പ് നിറമാക്കി കാണിച്ച് ഗര്‍ഭിണിയായെന്ന് സ്ഥാപിക്കും.


കൂടാതെ ഇരകളായ പോലീസ് ഏമാന്‍മാര്‍ക്ക് വിശ്വാസം വരുത്താന്‍ കൂട്ടുകാരി ലാബ് അസിസ്റ്റന്റായി ജോലി നോക്കുന്ന തലസ്ഥാനത്തെ കുമാരപുരം സ്വകാര്യ ആശുപത്രിയില്‍ യൂറിന്‍ ടെസ്റ്റ് നടത്തിയതായി വെളിപ്പെടുത്തി താന്‍ ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ സംഘടിപ്പിച്ച വ്യാജ പോസിറ്റീവ് റിസള്‍ട്ട് സര്‍ട്ടിക്കറ്റ് കാണിക്കുകയും അബോര്‍ഷന്റെ പേര് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതുമാണ് തേന്‍ കെണിക്കാരി അശ്വതിയുടെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യ പ്രവര്‍ത്തന രീതി). ഉദ്യോഗസ്ഥരുടെ ഭാര്യമാരെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. കുടുംബ വഴക്കില്‍ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്ക് വരെയെത്തുകയും ചെയ്തു.




പാങ്ങോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പ് ക്രൈം കേസ് വാദിയായ ഇതേ എസ് ഐ തുമ്പ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കവേയാണ് ഇദ്ദേഹത്തിനെതിരെ അശ്വതി നല്‍കിയ പരാതിയില്‍ 2020 ല്‍ തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് ബലാല്‍സംഗ കേസ് എടുത്തത്. തുടര്‍ന്ന് എസ് ഐയില്‍ നിന്ന് പണം വാങ്ങി കേസ് പരാതി പിന്‍വലിച്ചു. തങ്ങള്‍ സ്‌നേഹ ബന്ധത്തിലായിരുന്നെന്നും തെറ്റിദ്ധാരണ മൂലമാണ് കേസ് ഫയല്‍ ചെയ്യാനിടയായതെന്നും അതിനാല്‍ എഫ് ഐ ആര്‍ റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

 

എന്നാല്‍ സുമേഷ് ലാലിനെതിരായ ബലാല്‍സംഗ എഫ് ഐ ആര്‍ ക്വാഷ് (റദ്ദാക്കുക) ചെയ്ത ഹൈക്കോടതി അശ്വതിക്കെതിരെ അന്വേഷണം നടത്താനും 2020 ല്‍ ഉത്തരവിട്ടു. അതേ സമയം അശ്വതിക്ക് ഉള്ള ഉന്നത സ്വാധീനത്താല്‍ യാതൊരന്വേഷണവും നടത്തിയില്ല. എന്നാല്‍ തുടര്‍ന്നും അശ്വതി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ പണം നല്‍കി. ഇതാവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് എസ് ഐയുടെ പരാതിയില്‍ കേസെടുത്തത്.

 




ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 384 (ഭയപ്പെടുത്തിയുള്ള പണാപഹരണം) , 385 (ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിലേക്കായി ആള്‍ക്ക് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവയില്‍ 384 ജാമ്യമില്ലാ വകുപ്പാണ്.


ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ സൈബര്‍ ഡോമും സംയുക്ത അന്വേഷണം നടത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും അശ്വതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും പോലീസ് ആസ്ഥാനവും രഹസ്യാന്വേഷണം നടത്തി. അച്ചടക്ക സേനയായ പോലീസ് സേനക്ക് തന്നെ ആകെ മാനക്കേടായതിനെ തുടര്‍ന്ന് അശ്വതിയെ പൂട്ടാന്‍ പോലീസുദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി എസ് ഐ സുമേഷ് ലാലിനെക്കൊണ്ട് പരാതി കൊടുപ്പിച്ച് ജാമ്യമില്ലാ കേസെടുത്തതാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്.

 




കൂടുതല്‍ പരാതിക്കാര്‍ എത്താത്തതും ഹണി ട്രാപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്തുന്നതില്‍ പോലീസിനെ കുഴയ്ക്കുന്നുണ്ട്. അതേ സമയം അശ്വതിയെ അറസ്റ്റ് ചെയ്താല്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി കിട്ടിയ പല പോലീസുദ്യോഗസ്ഥരുടെയും മുഖം മൂടി പുറത്ത് വരുമെന്നുള്ള ഭയത്താല്‍ അശ്വതിയെ അറസ്റ്റ് ചെയ്യാതെ പോലീസുദ്യോഗസ്ഥര്‍ തന്നെ സംരക്ഷിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. അശ്വതി ഇനിയും വായ തുറന്നാല്‍ പലരും തലയില്‍ തോര്‍ത്തിട്ട് നടക്കേണ്ട ഗതി വരുമെന്നും പലരുടെയും തലകളുരുളുമെന്ന ഭയവും പോലീസ് സേനയുടെ തലപ്പത്തുള്ളവര്‍ക്കുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (4 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (3 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (3 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (4 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (4 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (4 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (5 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (5 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (6 hours ago)

Malayali Vartha Recommends