Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

സ്ത്രീപദവി പഠന പരിശീലനത്തിനു താനാളൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് അധ്യാപികയായ കെ.എം. മല്ലിക ജനകീയാസൂത്രണ പരിശീലനത്തിൽ ആദ്യമായി പങ്കെടുക്കുന്നത്;. ആ അനുഭവം ജീവിതസാഹചര്യങ്ങളെ വിലയിരുത്താനും സ്ത്രീ ജീവിതത്തെ സമഗ്രമായി കാണാനും സഹായിച്ചുവെന്ന് ടീച്ചർ വിലയിരുത്തുന്നു;ജനകീയാസൂത്രണജനകീയചരിത്രം പങ്കു വച്ച് ഡോ .തോമസ് ഐസക്ക്

16 OCTOBER 2021 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

അധ്യാപികയായ കെ.എം. മല്ലിക ജനകീയാസൂത്രണ പരിശീലനത്തിൽ ആദ്യമായി പങ്കെടുത്ത കാര്യം വ്യക്തമാക്കുകയാണ് ഡോ .തോമസ് ഐസക്ക്. സ്ത്രീപദവി പഠന പരിശീലനത്തിനു താനാളൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് അധ്യാപികയായ കെ.എം. മല്ലിക ജനകീയാസൂത്രണ പരിശീലനത്തിൽ ആദ്യമായി പങ്കെടുക്കുന്നത് എന്നദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

സ്ത്രീപദവി പഠന പരിശീലനത്തിനു താനാളൂർ പഞ്ചായത്തിനെ പ്രതിനിധീകരിച്ചുകൊണ്ടാണ് അധ്യാപികയായ കെ.എം. മല്ലിക ജനകീയാസൂത്രണ പരിശീലനത്തിൽ ആദ്യമായി പങ്കെടുക്കുന്നത്. ആ അനുഭവം ജീവിതസാഹചര്യങ്ങളെ വിലയിരുത്താനും സ്ത്രീ ജീവിതത്തെ സമഗ്രമായി കാണാനും സഹായിച്ചുവെന്ന് ടീച്ചർ വിലയിരുത്തുന്നു.

ജനകീയാസൂത്രണം പ്രാദേശികമായി സ്ത്രീകൾക്ക് അധികാരത്തിന്റെ, വരുമാനത്തിന്റെ, അറിവിന്റെ, ചിന്തയുടെ എല്ലാം തലങ്ങളിൽ പുതിയ സാധ്യതകൾ തുറന്നു. സ്ത്രീ പങ്കാളിത്തം ഇല്ലാതെ വികസനപ്രവർത്തനം വേണ്ടതില്ലയെന്ന പ്രഖ്യാപനമായിരുന്നു സംവരണവും വനിതാ ഘടകപദ്ധതിയും. മനസ്സിൽ കൊണ്ടുനടന്നിരുന്ന നീറ്റലുകൾക്ക് കൃത്യത കൈവരുത്താൻ ഈ പലരിശീലനം സഹായിച്ചു.

ആശയസമൃദ്ധമായ പ്രസ്തുത പരിശീലനം പൊതുപ്രവർത്തനത്തിനു ഇറങ്ങുന്ന ഒരു സാധാരണ സ്ത്രീക്കു ആശയപരമായ ധൈര്യവും ദിശാ ബോധവും നൽകാൻ പര്യാപ്തമായിരുന്നുവെന്നും മല്ലിക ഓർക്കുന്നു. പഞ്ചായത്തിൽ സ്ത്രീപദവി പഠനം നടത്താൻ തീരുമാനിച്ചു. പ്രായമായ നിരവധി സ്ത്രീകളുമായി സംസാരിക്കാനും പൂർവകാല അനുഭവങ്ങൾ ശേഖരിക്കാനും സാധിച്ചു.

സ്വയം സഹായ സംഘങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനായി. ടീച്ചറുടെ വാക്കുകളിൽ: "ഇപ്പോ വീട്ടിൽ ഒരു വിലയൊക്കെ ഉണ്ട് ടീച്ചറേ" എന്നും "ഇപ്പോ വട്ടത്താണി ഒന്ന് കാണാറായി" (വട്ടത്താണി എന്ന സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ ഉള്ള ഒരു സംഘത്തിലെ വീട്ടമ്മ പറഞ്ഞത്) എന്നും പറഞ്ഞത് ഇന്നും മറന്നിട്ടില്ല.

റ്റിറ്റിസി പഠിക്കാൻ കാളവണ്ടിയിൽ പോയതും, സാരി ഉടുത്തു സ്കൂളിൽ പോയതിനു സമുദായം ഒറ്റപ്പെടുത്തിയതും മറ്റും ഒരു മുസ്ലിം ടീച്ചർ പങ്കുവെച്ചു. നാലാം ക്ലാസ്സ് വരെ പഠിച്ചത് അഭിമാനത്തോടെ പറഞ്ഞ ഒരു 90 വയസ്സുകാരി ബ്രിട്ടീഷ് രാജാവിനെ സ്തുതിക്കുന്ന പ്രാർത്ഥന ചൊല്ലിത്തന്നു. “കടം വാങ്ങിയ സാരി ഉടുത്തായിരുന്നു തന്റെ വിവാഹം എന്നാണ് ഒരു 80കാരി പറഞ്ഞത്. പഞ്ചായത്തിലെ ആദ്യ വനിതാ ഡോക്ടർ സ്വന്തം സാഹചര്യം വിശദീകരിച്ചു.

പഞ്ചായത്തിലെ ഹൈസ്കൂൾ ചരിത്രം വിലയിരുത്തിയപ്പോൾ ആദ്യ പത്തു വർഷം (1952-1962 വരെ) മൂന്നു മുസ്ലിം പെൺകുട്ടികൾ മാത്രമാണ് പഠിക്കാൻ ഉണ്ടായിരുന്നത് എന്നും 1970 മുതലാണ് കൂടുതൽ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ എത്താൻ തുടങ്ങിയതെന്നും മനസ്സിലാക്കാൻ ആയി. സ്ത്രീകൾ എന്ന് മാറ് മറക്കുന്നുവോ അന്നേ താൻ ഷർട്ട്‌ ധരിക്കൂ എന്ന് സമരം ചെയ്ത ഒരു പ്രമാണി കുടുംബത്തിലെ വ്യക്തിയെ പരിചയപ്പെട്ടു.

പഞ്ചായത്തിന്റെ സ്ത്രീ ജീവിതചരിത്രത്തിലേക്ക് എത്തിനോക്കാൻ കഴിഞ്ഞ പഠന അനുഭവങ്ങൾ ഏറെ വിലപ്പെട്ടതായിരുന്നു. പഞ്ചായത്ത് വേണ്ടപോലെ ഇടപെടത്തിരുന്നതിനാൽ പ്രിന്റ് ചെയ്തില്ല. കയ്യെഴുത്തുപ്രതി പോലും നഷ്ടമായി.” മല്ലിക ടീച്ചർ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകയാണ്. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. റിട്ടയർമെന്റിനുശേഷമാണു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2015-20 ൽ താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. 2020 ൽ പഞ്ചായത്ത് പ്രസിഡന്റും.

ജനകീയാസൂത്രണ കാലത്ത് കിട്ടിയ ആശയ അടിത്തറയിലാണ് ഇന്നും പഞ്ചായത്ത് ഭാരവാഹിയായി പ്രവർത്തിക്കുന്നത്. പഞ്ചായത്തിന് ഒരു ജൻഡർ നയരേഖ ഉണ്ടാക്കാനായി. ജൻഡർ സൗഹൃദപഞ്ചായത്ത് ആയി താനാളൂരിനെ മാറ്റാനാണു പരിശ്രമിക്കുന്നത്. #ജനകീയാസൂത്രണജനകീയചരിത്രം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (4 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (3 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (3 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (4 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (4 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (4 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (5 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (5 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (5 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (6 hours ago)

Malayali Vartha Recommends