സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു.....തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടി വില വര്‍ധിച്ചു

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയര്‍ന്നു..... തമിഴ്‌നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായത്തോടെ കേരളത്തില്‍ പച്ചക്കറിക്ക് പൊള്ളും വില. തക്കാളിക്കും ബീന്‍സിനും കുത്തനെ വില ഉയര്‍ന്നു.
സംസ്ഥാനത്ത് തക്കാളിക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നിരിട്ടിയാണ് വില വര്‍ധിച്ചത്. തിരുവനന്തപുരത്തെ മാര്‍ക്കറ്റില്‍ കിലോയ്ക്ക് 60 രൂപയാണ്.
ബീന്‍സും അമരപ്പയറും മല്ലിയിലയും മഴയില്‍ നശിച്ചു. ഇതോടെ കേരളത്തിലേയ്ക്ക് പച്ചക്കറിയെത്തുന്ന ഗൂഡല്ലൂരിലെ മൊത്ത വിതരണ ചന്തയില്‍ ഇവയുടെ വില വര്‍ദ്ധിച്ചു .
"
https://www.facebook.com/Malayalivartha























