കണ്ണമ്മൂലയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെത്തി

കഴിഞ്ഞ ദിവസം കണ്ണമ്മൂല അയ്യങ്കാളി റോഡില്‍ കാക്കോട് പാലത്തിനടുത്ത് ആമയിഴഞ്ചാന്‍ തോടില്‍ നീന്തിന്നതിനിടയില്‍ കാണാതായ ജാര്‍ഖണ്ഡ് സ്വദേശി നെഹ്‌റു മണ്ഡല്‍ (30)യുടെ മൃദദേഹം തിങ്കളാഴ്ച ആക്കുളം കായലില്‍ നിന്നും തിരുവനന്തപുരം സ്‌കൂബ ടീം കണ്ടെടുത്തു.
ശക്തമായ ഒഴുക്കില്‍ നീന്തുന്നതിനിടയില്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ചാക്ക നിലയത്തില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയെങ്കിലും ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസമായി. തുടര്‍ന്ന് ആര്‍എഫ്‌ഔ ദിലീപന്റെ നിര്‍ദേശപ്രകാരം തിരുവനതപുരത്ത് നിന്നും സ്‌കൂബ ടീമിന്റെ സഹായം ആവശ്യപ്പെട്ടു.
തുടര്‍ച്ചയായി 2ദിവസം തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























