സഹോദരനെ റൂമിൽ പൂട്ടിയിട്ടശേഷം പെൺകുട്ടിയെ വലിച്ചിഴച്ചു റൂമില്‍ കൊണ്ടുപോയി രണ്ടാനച്ഛൻ പീഡിപ്പിച്ചു; സംഭവം പുറം ലോകം അറിയുന്നതിങ്ങനെ...

11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍. തിരുവനന്തപുരം പാപ്പനം കോട് സ്വദേശി അനീഷ് (35)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പാപ്പനം കോട് വാടക വീട്ടില്‍ വച്ചാണ് സംഭവം. അമ്മ ജോലിക്ക് പോയ സമയം പെണ്‍കുട്ടിയുടെ ഇളയ സഹോദരനെ റൂമില്‍ പൂട്ടിയിട്ട ശേഷം വലിച്ചിഴച്ചു റൂമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി നിലവിളിച്ചതോടെ വീടിന്‍റ ഉടമ വന്ന് കുട്ടിയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടി അമ്മൂമ്മയോട് വിവരം പറയുകയും ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിംഗ് നടത്തിയ ശേഷം നെടുമങ്ങാട് വലിയമല പൊലീസില്‍ പരാതി നല്‍കി. പിന്നാലെ രണ്ടാനച്ഛനായ അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























