പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബാദുഷ കല്ലിതൊടി അറസ്റ്റിൽ

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ബാദുഷ കല്ലിതൊടിയെയാണ് പോലീസ് പിടികൂടിയത്. കോഴിക്കോട് ഫറോഖില്‍ ബാലസംഘം പ്രവര്‍ത്തകയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് ഇത്തരത്തിൽ പീഡന വിവരം പുറത്തറിഞ്ഞത്.
ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ്(24) ഇന്ന് രാവിലെ പത്ത് മണിയോടെ ഭര്‍തൃ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുന്‍പായിരുന്നു ആദിത്യയുടെയും മിഥുന്റെയും വിവാഹം നടന്നത്.
ഇന്ന് മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാര്‍ഷികമായിരുന്നു. ഇതിന്റ ആഘോഷങ്ങള്‍ക്കിടെയാണ് മരണവാർത്ത പുറത്ത് വന്നത്. ആഘോഷങ്ങള്‍ക്കുള്ള കേക്ക് അടക്കം വാങ്ങിയത് ആദിത്യയായിരുന്നു. കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ കാണാതായതോടെ മിഥുന്റെ മാതാപിതാക്കള്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടത്. പൊലീസെത്തി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആദിത്യയുടെ മൊബൈല്‍ അടക്കം പരിശോധിക്കുന്നതായാണ് സൂചന. ഭര്‍ത്താവ് മിഥുന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























