നവവധു ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ഫോണ്‍കോളുകളടക്കം പരിശോധിക്കും

ആര്യനാട് ആനന്ദപുരത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരുപത്തിനാല് വയസുള്ള മിഥുന്റെ ഭാര്യ ആദിത്യയെയാണ് ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കിടപ്പുമുറിയിലെ ഫാനില്‍ ആദിത്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം മുമ്പായിരുന്നു ആദിത്യയുടേയും മിഥുന്‍റേയും വിവാഹം നടന്നത്.
ഇന്ന് മിഥുന്‍റെ അച്ഛന്‍റേയും അമ്മയുടേയും വിവാഹ വാര്‍ഷിക ദിനമായിരുന്നു. ഇതിന്‍റെ ആഘോഷത്തിന് കേക്ക് ഓക്കെ ഓഡര്‍ ചെയ്തത് ആദിത്യ തന്നെയായിരുന്നു. തുടര്‍ന്ന് കേക്ക് മുറിക്കുന്നതിന് തൊട്ടു മുമ്പ് മുറിയിലേക്ക് പോയ ആദിത്യ കാണാതായതോടെ ഭര്‍തൃ മാതാപിതാക്കള്‍ മുറിയിലേക്ക് പോയി നോക്കിയപ്പോളാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി ഇക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കുന്നുണ്ട്. കൂടാതെ ഭര്‍ത്താവ് മിഥുന്‍റെ മൊഴി പോലീസ് രേഖപ്പെടും. കുടുംബ പ്രശ്നമോ മറ്റ് മാനസിക പീഡനമോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.
https://www.facebook.com/Malayalivartha

























