സന്തോഷത്തോടെ ജോലിക്ക് യാത്രയാക്കിയ ഭാര്യയുടെ ചേതനയറ്റ ശരീരം കണ്ട നടുക്കത്തിൽ മിഥുൻ: ആത്മഹത്യയുടെ കാരണം എന്തെന്ന് അറിയാതെ ഉറ്റവർ

ആര്യനാട് നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു. ആദിത്യയുടെ ആത്മഹത്യയുടെ കാരണം അറിയാൻ യുവതിയുടെ മൊബൈല്‍ ഫോണുകളടക്കം പരിശോധിക്കും.
കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു ആര്യനാട് ആനന്ദപുരം അണിയിലകടവ് സ്വദേശിയായ മിഥുനും, വാവോട് സ്വദേശിയായ ആദിത്യയും വിവാഹിതരായത്.
ഭര്‍ത്താവ് മിഥുന്‍ ജോലിക്ക് പോയ ശേഷമായിരുന്നു ആത്മഹത്യ. രാവിലെ ജോലിക്ക് പോകുന്നതിന് മുന്‍പ് മിഥുനും ആദിത്യയും വളരെ സൗഹൃദത്തോടെ സംസാരിച്ചിരുന്നുവെന്നും ഇരുവരും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല എന്നുമാണ് മിഥുന്റെ വീട്ടുകാര്‍ പറയുന്നത്.
മിഥുന്റെ മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞ ദിവസം. ഇത് ആഘോഷിക്കാൻ കേക്ക് ഓര്‍ഡര്‍ ചെയ്തത് ആദിത്യ ആയിരുന്നു. ഭക്ഷണം കഴിച്ച ശേഷം മുറിയില്‍പോയ ആദിത്യയെ പിന്നീട് പുറത്തു കാണാതെ വന്നപ്പോള്‍ ഭര്‍തൃമാതാവ് കിടപ്പുമുറിയില്‍ അന്വേഷിച്ചിരുന്നു.
ഏറെ നേരമായിട്ടും പുറത്തേക്ക് കാണാതായപ്പോള്‍ വീട്ടുകാര്‍ വിളിച്ചെങ്കിലും കതക് തുറന്നില്ല. ഇതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് വീട്ടുകാര്‍ കതക് പൊളിച്ച് അകത്തേക്ക് കടന്നത്. ഭർത്താവ് മിഥുനെ പോലീസ് ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























