Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

രണ്ട് ദിവസം നിര്‍ണായകം... രണ്ട് ദിവസം ഉറഞ്ഞ് തുള്ളിയ മഴയില്‍ നിന്നും മോചനം നേടിയെങ്കിലും വീണ്ടും ആശങ്കയോടെ കേരളം; ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; 3 ഷട്ടറുകള്‍ തുറന്നെങ്കിലും വെള്ളം കാര്യമായി കുറയുന്നില്ല; 6 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

22 OCTOBER 2021 08:55 AM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായി രണ്ട് ദിവസം പെയ്ത മഴയുടെ കെടുതിയില്‍ നിന്നും സംസ്ഥാനം ഇപ്പോഴും കര കയറിയിട്ടില്ല. സംസ്ഥാനത്തെ പല ഡാമുകളും തുറന്നു വിട്ടു. പല ഡാമുകളിലും ഷട്ടറുകള്‍ തുറന്നെങ്കിലും വെള്ളം കുറയുന്നില്ല. അതിനിടയ്ക്കാണ് മറ്റൊരു മഴ കൂടി വരുന്നത്.

ഇടുക്കി ഡാമില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2398 അടിയില്‍ തുടരുന്നതിനാലാണിത്. വ്യാഴാഴ്ചത്തെ റൂള്‍ കര്‍വ് പ്രകാരം ബ്ലൂ അലര്‍ട്ട് ലെവല്‍ 2391.31 അടിയും റെഡ് അലര്‍ട്ട് ലെവല്‍ 2397.31 അടിയുമാണ്.

 



അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി നിലവില്‍ കോമോരിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒക്ടോബര്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചക്രവാതച്ചുഴിയില്‍നിന്ന് മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ഒരു ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നു.

സംസ്ഥാനത്ത് അതിജാഗ്രത തുടരും. സംഭരണികളിലേക്കുള്ള നീരൊഴുക്ക്, മഴ എന്നിവ നിരന്തരം നിരീക്ഷിച്ചു വരികയാണ്. യെലോ അലര്‍ട്ട് ഉള്ള ജില്ലകളില്‍ ജാഗ്രതക്കുറവ് പാടില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു.

 



കഴിഞ്ഞ ഞായറാഴ്ചയാണ് ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നത്. 35 സെന്റീമീറ്റര്‍ വരെയാണ് ഒരോ ഷട്ടറും ഉയര്‍ത്തിയത്. ഘട്ടം ഘട്ടമായിട്ടായിരുന്നു ഷട്ടറുകള്‍ തുറന്നത്. മൂന്നാമത്തെ ഷട്ടര്‍ 11.05നും, രണ്ടാമത്തെ ഷട്ടര്‍ 11.59നും, നാലാമത്തെ ഷട്ടര്‍ 12.28നുമാണ് ഉയര്‍ത്തിയത്.

സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ചെറുതോണി പാലത്തില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ല. മന്ത്രിമാരായ റോഷി അഗസ്റ്റിനും, കെ കൃഷ്ണന്‍കുട്ടിയും അന്നത്തെ സാഹചര്യം വിലയിരുത്താനുണ്ടായിരുന്നു. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.

 



മൂന്ന് വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് തുറന്നത്. 2403 അടിയാണ് ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി. ഇത് നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. വൈദ്യുതി പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഇടുക്കി അണക്കെട്ട് തുറന്നത് വഴി കെ.എസ്.ഇ.ബിക്ക് ആറ് കോടിയിലേറെ രൂപയാണ് നഷ്ടമുണ്ടായത്.

സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് ചെറുതോണി ഡാമിലെ മൂന്ന് ഷട്ടറുകളിലൂടെ പുറത്തേക്കൊഴുകുന്നത്. ഒരു ദിവസം ഇത്രയും വെള്ളം ഉപയോഗിച്ച് 1.35 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. കെ.എസ്.ഇ.ബി ഇപ്പോള്‍ വൈദ്യുതി വില്‍ക്കുന്ന ശരാശരി നിരക്കായ 4.5 രൂപ യൂണിറ്റിന് കണക്കാക്കിയാല്‍ 6.07 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് അധികൃതര്‍ പറയുന്നു.

 



ഇപ്പോള്‍ മഴയും നീരൊഴുക്കും കുറവാണ്. എങ്കിലും കനത്ത മഴ പ്രവചിച്ച 22 വരെ ഇപ്പോഴത്തെ അളവില്‍ വെള്ളം തുറന്നുവിടുന്നത് തുടരും. 2397 അടിയില്‍ ജലനിരപ്പ് എത്തിയാല്‍ ഷട്ടറുകള്‍ അടയ്ക്കാന്‍ ആണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. അഞ്ച് ദിവസം മുമ്പാണ് വൈദ്യുതി ഉത്പാദനം കൂട്ടണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ഊര്‍ജ സെക്രട്ടറിയുടെ കത്ത് ലഭിച്ചത്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദനം കൂട്ടണമെന്നാണ് കത്തിലെ ആവശ്യം. അറ്റകുറ്റപ്പണിക്ക് ഉത്പാദനം നിറുത്തിവയ്ക്കരുതെന്നും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ പരമാവധി വൈദ്യുതിയാണ് ഇടുക്കിയില്‍ ഉദ്പാദിപ്പിക്കുന്നത്.

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (2 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (3 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (3 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (6 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (7 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (7 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (8 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (8 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (8 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (9 hours ago)

Malayali Vartha Recommends