തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരുവുനായ ആക്രമണം... 20 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരുവുനായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്.
ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ടിബി ജങ്ഷനിലാണ് സംഭവം നടന്നത്.
അതേസമയം കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം ഇവിടെ കൂടുതലാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതില്‍ ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ലെന്നും നാട്ടുകാര്‍.
"
https://www.facebook.com/Malayalivartha

























